ഉപയോക്താവിന്റെ സംവാദം:14565
സ്വപ്നചിറകിൽ
എല്ലാ സ്കൂളിലും ഉണ്ടാകും കുറച്ചു വികൃതി കൂട്ടം അതിൽ മഹാ വികൃതികാരണാണ് ബെന്നി. വികൃതി മാത്രമല്ല അനുസരണ കേടും അവനുണ്ട്. അങ്ങനെ ഒരു ദിവസം മീനു ചെടികൾ നടുകയായിരുന്നു. എന്നത്തേയും പോലെ അവൻ ആ ചെടികൾ പിഴിതെറിഞ്ഞു കളഞ്ഞു. മീനുവിന് സങ്കടമായി. അവൾ ക്ലാസ്സ് ടീച്ചറെ വിവരം അറിയിച്ചു. ക്ലാസ്സ് ടീച്ചർ അവനെ വഴക്ക് പറഞ്ഞു. എന്നത്തേയും പോലെ മരത്തിൽ കയറി ആ മരത്തിന്റെ ചില്ല ഓടിച്ചു കളഞ്ഞു. പെട്ടെന്ന് അവനെ ആരോ വിളിക്കുന്നത് പോലെ തോന്നി അവൻ കുറെ നോക്കി പക്ഷെ ആരെയും കണ്ടില്ല. അവൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഒരു മരചില്ലയായിരുന്നു അത്. അവൻ അത്ഭുത പെട്ടു, മരചില്ല സംസാരിക്കുന്നോ !അതെ ബെന്നി നീ അത്ഭുത പെടേണ്ട. നീ എന്തിനാണ് എന്നെ ഒടിച്ചു കളഞ്ഞത്. ഞാൻ നിനക്ക് എന്ത് ദ്രോഹമാണ് ചെയ്തേ? നിങ്ങൾക്ക് ഞങ്ങൾ ഉപകാരം അല്ലേ ചെയ്തുള്ളു. നിങ്ങൾക്ക് ഇരിക്കാൻ കസേര ഞങ്ങളേ കൊണ്ടല്ലേ നിർമിക്കുന്നത്, കിടക്കാൻ കട്ടിൽ എന്നെ ഉപയോഗിച്ചല്ലേ നിർമിക്കുന്നത്, എന്തിന്, നിങ്ങൾക്ക് മഴ വേണമെങ്കിൽ ഞങ്ങൾ വേണം നിങ്ങൾക്ക് ഓക്സിജൻ ലഭിക്കുന്നത്. ഇത്രമാത്രം ഉപകാരങ്ങൾ ചെയ്തു തന്നിട്ടും എന്തിനാണ് ഞങ്ങളേ മുറിക്കുന്നത്. നിങ്ങൾ ഞങ്ങളേ മുറിക്കുന്നതിൽ ഒരു സങ്കടവും ഇല്ല. പക്ഷെ നിങ്ങൾ അതുപോലെ മരങ്ങളും വച്ചു പിടിപ്പിക്കണം. അവന് ആ ചില്ലയുടെ വാക്കുകളിൽ അതിന്റെ വേദന കണ്ടു. ഇല്ല ഇനി ഞാൻ ഒരു മരവും വെട്ടിമുറിക്കില്ല. പെട്ടന്ന് അവനെ ആരോ കുലുക്കി വിളിക്കുന്നു പെട്ടെന്ന് അവൻ എഴുന്നേറ്റു നോക്കിയപ്പോൾ അവൻ സ്കൂൾ ബെഞ്ചിൽ തല കറങ്ങി കിടന്നപ്പോൾ കണ്ട സ്വപ്നമായിരുന്നു എങ്കിലും അവൻ പിന്നീട് അങ്ങനെ ഒന്നും ചെയ്തതെ ഇല്ല. ഒരു മരം മുറിച്ചാൽ ഒരായിരം മരം നട്ടു വളർത്തണം.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-സരസ്വതി വിജയം യു. പി. സ്കൂൾ, ചെണ്ടയാട് സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-സരസ്വതി വിജയം യു. പി. സ്കൂൾ, ചെണ്ടയാട് സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-സരസ്വതി വിജയം യു. പി. സ്കൂൾ, ചെണ്ടയാട് കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ