സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ദുരിതം

  ദുരിതം   

കഴിഞ്ഞ നാലുമാസമായി ലോകത്താകെ ഞെട്ടിച്ച ഒരു മഹാമാരിയാണ് കോറോണ. ചൈനയിലെവുഹാനിൽനിന്നും പൊട്ടിപ്പുറപ്പെട്ട് ഈ ദുരിതം ഏറെ രാജ്യങ്ങളെ കാർന്നുതിന്നുകയാണ്. ദിനംപ്രതി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.ഈയൊരു ഘട്ടത്തിൽ നമ്മൾ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ആരോഗ്യപ്രവർത്തകരോടാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതുപോലെ ജീവൻമരണ പോരാട്ടം ആണ് കൊറോണയും ഇവരും തമ്മിൽനടക്കുന്നത്.ഇതിനിടെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO) Covid-19 എന്ന് മറ്റൊരു പേരും കൂടി കൊറോണയ്ക്ക് നൽകി. ഇതിൻറെ മുഴുവൻ പേര് നോവൽ കൊറോണ വൈറസ് എന്നാണ്. ആദ്യമായി ഈ രോഗം പൊട്ടിപ്പുറപ്പെട്ടത് ഡിസംബർ 31 നാണ് . ചികിത്സയോ വാക്സിനുകൾ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ലോകം മുഴുവൻ ഇന്ന് ഏറ്റവും ഭയത്തോടെ നോക്കി കാണുന്ന ഒന്നായി മാറിയിരിക്കുന്നതാണ് ഈ രോഗം.`ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന കേരളവും കൊറോണയുടെ പിടിയിലാണ്. കൊറോണ യെ തുരത്താൻ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. സാനിറ്റൈസറോ, സോപ്പോ അല്ലെങ്കിൽ ഹാൻഡ് വാഷോ ഉപയോഗിച്ച് നിരന്തരം കൈ കഴുകുക, മാസ്ക് ധരിക്കുക,ചുമ,പനി ജലദോഷം,ശ്വാസതടസ്സം എന്നിവ ഉള്ള വരുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുക,പൊതുപരിപാടികൾ ഒഴിവാക്കുക,അനാവശ്യ ആശുപത്രി സന്ദർശനം,ഹസ്തദാനം എന്നിവയും ഒഴിവാക്കുക എന്നാണ്. R.N.A വിഭാഗത്തിൽപ്പെടുന്ന കൊറോണ വൈറസ്മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം.രോഗബാധയുള്ളവരിൽനിന്നും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ചിതറിത്തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ ശ്രവങ്ങൾ വഴിയോ രോഗം പകരാം.ഇതിൽ നമുക്ക് ചെയ്യാനാവുന്ന ഏറ്റവും വലിയ കാര്യമാണ് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുക എന്നത്. വേഗത്തിൽ പരക്കുന്ന ഒന്നാണ് വ്യാജവാർത്തകൾ . സോഷ്യൽ മീഡിയയിൽ വരുന്ന ഓരോ വാർത്തകളും ശ്രദ്ധിച്ചു വായിച്ചു എന്ത് ചെയ്യണമെന്ന് വിവേകത്തോടെ തീരുമാനമെടുക്കാൻ നമുക്ക് കഴിവുണ്ടാകണം.കൊറോണ റിപ്പോർട്ട് ചെയ്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിൽ നമ്മുടെ സാംസ്കാരിക ജില്ലയായ തൃശ്ശൂരിൽ.കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യവകുപ്പിനെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെന്റർ ആണ് ദിശ 1056.ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം കർണാടകയാണ് (കൽബുർഗി ). കൊറോണാ വൈറസിനെ കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾഫ്രീ നമ്പർ ആണ് 1075. കോവിൽ 19 പ്രതിരോധത്തിനായി, പ്രവർത്തനങ്ങൾക്കായി, ഐക്യരാഷ്ട്രസഭ (WHO) എന്നിവരുമായി സഹകരിച്ചുകൊണ്ട് 20 മില്യൺ ഡോളേഴ്സിന്റെ പദ്ധതി തയ്യാറാക്കിയ ഒരു നല്ല സോഷ്യൽ മീഡിയ ആപ്പാണ് FACEBOOK. COVID-19 തകർക്കുന്നതിനായി കേരളത്തിൽ തുടങ്ങിയ ക്യാമ്പാണ് Break the chain.


നിരഞ്ജന കെ എ
7 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം