എന്തിനു മനുഷ്യാ എന്നിലെ ചോരയെ നിൻെറ ആ കരങ്ങളാൽ അശുദ്ധയാക്കി . നിൻെറ ദുരമൂത്ത ചിന്തയാൽ വളർന്നൊരു ഫാക്ടറിയും എന്നിലെ നീരുറവയെ മലിനമാക്കി അശുദ്ധയാക്കി. നിൻെറയീ പ്രവൃത്തിയിൽ പൂന്തോട്ടവും മണവും മരങ്ങളും കാടും പുഴകളും ജീവജാലങ്ങളും എനിക്കിന്നു അന്യമായി . ഇന്ന് ഞാനും നശിച്ചു . നീയോ രോഗങ്ങളൾക്ക് അടിമയായി എന്നിട്ടും ഇനിയും നീ അഹന്ത കാണിക്കുന്നുവോ മനുഷ്യാ . ഇന്നലെകളിൽ നിനക്ക് പ്രളയമായും ഇന്ന് നിനക്ക് കൊറോണയായും അകത്തളങ്ങളിൽ നീ പിടയവെ. ..... ഇന്ന് ഞാനും പിടയുന്നു എന്നോട് ഒപ്പം നീയും കരയുന്നു .. എങ്കിലും നല്ല ഒരു നാളേക്കായി നമുക്കു കാത്തിരിക്കാം...