മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പ്രകൃതിചൈതന്യം

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിചൈതന്യം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിചൈതന്യം

മലിനമാക്കപ്പെടുന്നു നമ്മുടെ വികസനങ്ങളിലെല്ലാം കരുതൽ ആകേണ്ടി ഇരുന്ന പരിസ്ഥിതിയുടെ സുരക്ഷയും പരിപാലനവും നാം ശ്രദ്ധിച്ചതേയില്ല. ഇതിന്റെ എല്ലാം പരിണിതഫലമാണ് നാം നേരിട്ട പ്രളയം. പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിന്റെ ഫലമായി ഭൂമിയിൽ ജീവന്റെ നിലനിൽപ്പുതന്നെ അപകടത്തിൽ ആയിരിക്കുന്നു. ഇന്ന് നമ്മുടെ കിണറുകൾ ഇടിഞ്ഞു താഴുന്നു. കാലവർഷത്തിന്റെ കടന്നുവരവ് തന്നെ യാതൊരു നിഷ്ഠയും ഇല്ലാതായിരിക്കുന്നു. അന്തരീക്ഷത്തിലെ താപനില ഏറിവരുന്നു.

വായുവിനും ജലത്തിലും ഒപ്പം മണ്ണും ഇന്ന് മനുഷ്യന്റെ പ്രവർത്തി കളാൽ മലിനമാക്കപ്പെടുന്നു. മണ്ണിനും അന്തരീക്ഷത്തിനും ഒരേപോലെ പ്രശ്നം സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗമാണ് വലിയൊരു വിപത്ത്. പ്ലാസ്റ്റിക്കിനു പകരം കടലാസ് ചണം തുടങ്ങിയ പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉല്പന്നങ്ങൾ നാം ശീലമാക്കണം.

ഗുണമേന്മയുള്ള വിദ്യാഭ്യാസം നടപ്പിലാക്കുവാൻ വൃത്തിയുള്ള പരിസരം അത്യന്താപേക്ഷിതമാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന വെള്ളവുമെല്ലാം ഈച്ചയും കൊതുകും പെരുകുന്നതിന് ഇടയാക്കുന്നു.

ഒപ്പം മാരകരോഗങ്ങൾ വിരുന്നെത്തുന്നു. ഈ രോഗങ്ങളെ നേരിടാനുള്ള ശേഷി നമുക്ക് അത്യന്തം അനിവാര്യമല്ലേ? മണ്ണിൽ അധ്വാനിച്ച് പ്രകൃതിയെ സംരക്ഷിച്ച് പ്രകൃതി കനിഞ്ഞുനൽകിയ വിഭവങ്ങൾ സൂക്ഷ്മതയോടെ ഉപയോഗിച്ച് കഴിഞ്ഞിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. അന്ന് മനുഷ്യന് മാരകരോഗങ്ങൾ കുറവായിരുന്നു. മനുഷ്യൻ പ്രകൃതിയുമായി ഇണങ്ങി ജീവിച്ച അധ്വാനിച്ച് പ്രകൃതിവിഭവങ്ങൾ ഭക്ഷിച്ച് സംതൃപ്തി കണ്ടെത്തിയപ്പോൾ അവന് രോഗപ്രതിരോധശേഷിയും കൈവന്നു. ഇന്ന് മാനവൻ കൂണുപോലെ പൊങ്ങി വരുന്ന തട്ടുകടകളിലെ സ്ഥിരം സന്ദർശകരായി മാറിയിരിക്കുന്നു. ആരോഗ്യത്തിന് ഹാനികരമായ 'ജങ്ക് ഫുഡ്' ആണ് മനുഷ്യന് ഇന്ന് ഇഷ്ടഭക്ഷണം. രോഗങ്ങളിൽനിന്നും ചെറുത്തുനിൽക്കാൻ ശരീരത്തെ സഹായിക്കുന്ന ഒരു ഘടകവും ഇത്തരം ഭക്ഷണങ്ങൾ പ്രദാനം ചെയ്യുന്നില്ല. മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുകയാണ് അവ. അങ്ങനെ ആധുനിക മനുഷ്യൻ ദുർബലനാകുന്നു.

പോഷകസമൃദ്ധമായ ആഹാരത്തോടൊപ്പം അധ്വാനവും ശുചിത്വ പരിപാലനവും നാം ശീലമാക്കിയാൽ ഏത് രോഗത്തെയും പ്രതിരോധിക്കാൻ നമുക്ക് ശക്തിയുണ്ടാകും.

നമ്മുടെ വളപ്പിനുള്ളിൽ വളക്കുഴി കൾ ഉണ്ടാക്കി മാലിന്യങ്ങൾ അവിടെ മാത്രം നിക്ഷേപിക്കണം. ജനിച്ചുവളർന്ന ഈ ഭൂമിയെ വേണ്ടവിധം പരിപാലിച്ചാൽ പ്രകൃതി നമ്മെയും പരിപാലിച്ചു കൊള്ളും. ഓരോ വ്യക്തിയും പുലർത്തുന്ന ശുചിത്വമാണ് നാടിന്റെ ശുചിത്വം. ചൊട്ടയിലെ ശീലം ആണ് ചുടലവരെ നിലനിൽക്കുന്നത്. അതിനാൽ ചെറുപ്പം മുതൽ തന്നെ ഇത്തരത്തിലുള്ള പരിശീലനങ്ങളും ആവശ്യമാണ്. പ്രകൃതിയും മനുഷ്യനും ഈശ്വര ചൈതന്യവും സമ്മേളിക്കുന്ന അവസ്ഥയിലാണ് ജീവിതം പൂർണമാകുന്നത്. അത്തരമൊരു അവസ്ഥ ക്കായി കൈകോർക്കാം.

ലക്ഷ്മിപ്രിയ എച്ച
8G മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം