സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ ഭൂമിയുടെ നിലവിളി

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ നിലവിളി       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ നിലവിളി      


ഭൂമിയുടെ ദോഷങ്ങളിൽ ഉൾപ്പെടുന്നവയാണ് മണ്ണുമലീനീകരണം,വായുമലീനീകരണം, ജലമലീനീകരണം ഇവയൊക്കെ. മനുഷ്യരായും പ്രകൃതിയിലുണ്ടാകുന്നതും ദോഷങ്ങൾ ഭൂമിയിലുണ്ട് ഇവ ഭൂമിയിൽ പ്രകൃതിയ്ക്കും മറ്റു ജീവജാലങ്ങൾ ക്കും ദോഷമുണ്ടാക്കുന്നു. പുതിയ സകേതികവിദൃയുടെ അഭഭാവത്താലും പ്രകൃതിയെയും ഭൂമിയെയും മലീനമാക്കുന്നു. മനുഷ്യർക്ക് ജീവിക്കുന്നുതിനുള്ള ഘടകങ്ങളിൽ ഉൾപ്പെടുന്നതാണ് ജലം,വായു,മണ്ണ് എന്നിവ അതിനെ ഇല്ലാത്താക്കുന്നത്തിലുള്ള ദോഷങ്ങൾ ഭൂമിയെ മലീനമാകുന്നതിലൂടെ ഉണ്ടാകുന്നു. സമുദ്ര മലിനീകരണം നടക്കുന്നത് രാസവസ്തുക്കൾ വ്യാവസായിക, കാർഷിക ഗാർഹിക മാലിന്യങ്ങൾ അല്ലെങ്കിൽ ജൈവാധിനിവേധം നടത്തുന്ന ജീവികൾ എന്നിവ സമുദ്രത്തിൽ എത്തുന്നത് ദോഷകരമോ ദോഷകരം ആകാൻ സാധ്യതയുള്ള ഫലങ്ങൾക്ക് കാരണം ആകുമ്പോഴാണ്. സമുദ്ര മലിനീകരണത്തിന്റെ80%വും കരയിൽ നിന്നാണ് വരുന്നത്. കീടനാശിനികൾ അഴുക്കു എന്നിവ വഹിച്ചു കൊണ്ടു വന്ന സമുദ്രത്തിൽ നിക്ഷേപിക്കുന്നത് പ്ലാസ്റ്റിക്കുകൾ മറ്റു മാലിന്യങ്ങൾ സമുദ്ര മലിനീകരണത്തിന് കാരണമാകുന്നു. അന്തരീക്ഷത്തെയും പ്രകൃതിയേയും മലിനമാക്കുന്നത് ഈ മാരക വിപത്ത് ലൂടെയാണ്. ജലമലിനീകരണത്തിന് മറ്റൊരു രൂപമാണ് പോവണം മലിനീകരണം.കൃഷിയിടങ്ങളിൽ നിന്നുള്ള വെള്ളച്ചാലുകൾ വായുവിലൂടെ പുറത്തുവന്ന അവശിഷ്ടങ്ങൾ പൊടി എന്നിവ വഴിയാണ് മലിനീകരണം പലപ്പോഴും നടക്കുന്നത്. ചെടികൾ, പ്രത്യേകിച്ചു മരങ്ങൾ നശിക്കുമ്പോൾ അവ വിഘടിച്ചു മണ്ണിന്റെ ഭാഗമാകുന്നു. അന്തരീക്ഷത്തിൽ പുകയും വിഷവാതകങ്ങളും മറ്റു രാസപദാർത്ഥങ്ങളും കലരുന്നത് മൂലമുണ്ടാകുന്ന മലിനീകരണമാണ്. മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ ഇത് ദോഷം വരുത്താൻ ഇടയുണ്ട്. പ്രകൃതിയിലെ മനുഷ്യരുടെ ഇടപെടൽ മൂലവും മറ്റു കാരണങ്ങളാലും അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നു. അന്തരീക്ഷപാളിയായ ട്രോപോസ്ഫിയറിലാണ് സാധാരണയായി വിഷവാതകങ്ങൾ എത്തുന്നത് ഭൂരിഭാഗം ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതും അന്തരീക്ഷമലിനത്തിലൂടെയാണ്. അന്തരീക്ഷത്തിലെ ഗുരുതര കാരണങ്ങൾ മനുഷ്യനെ ഇല്ലാതാക്കുന്നു. മണ്ണ് മലിനീകരണം,കുറഞ്ഞ ഫലഭുഷ്ട്ടി, ലവണ സ്വഭാവം അല്ലെങ്കിൽ മറ്റു രാസ വസ്തുക്കൾ മൂലം മണ്ണ് മലിനമാക്കൽ എന്നിവയിൽ നിന്ന് മണ്ണിനെ സംരക്ഷിക്കുന്നതിനെയാണ് മണ്ണ് സംരക്ഷണം എന്ന് പറയുന്നത്. ജീവിതത്തിനു വേണ്ടിയുള്ള അസംതുലിതമായ രീതികൾ അധികം വികസിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ നടന്നു വരുന്നുണ്ട്. വനനശീകരണത്തിനു അനുബന്ധമായി വരുന്നത് വലിയ രീതിയിലുള്ള മണ്ണൊലിപ്പിനും മണ്ണിനെ പുഷ്ടിപ്പെടുത്തുന്ന ഘടകങ്ങളുടെ നഷ്ട്ട പെടലും ചിലപോൾ പൂർണമായ തോതിലുള്ള മലിനീകരണം ആയിരിക്കും. മണ്ണിന്റെ മെച്ചപ്പെട്ട സംരക്ഷണത്തിൽ വിളകൾ, സംരക്ഷണ കൃഷിരീതി, കാറ്റിനെ തടഞ്ഞുനിർത്താനുള്ള മാർഗങ്ങൾ എന്നീ മാർഗങ്ങൾ ഉൾപ്പെടുന്നു. അവ മണ്ണൊലിപ്പ്, ഫലഭൂഷ്ടി എന്നിവയിൽ നിന്ന് മാറ്റങ്ങൾ കൊണ്ടുവരുന്നു. പ്ലാസ്റ്റിക് മലിനീകരണം മൂലം വന്യജീവികൾ വാസസ്ഥലങ്ങൾ മനുഷ്യർ എന്നിവരെ പൂർണമായി ബാധിക്കുന്ന പ്രശ്നമാണ് ഇത്. പ്ലാസ്റ്റിക് മലിനീകരണം കൂടുന്നത് മനുഷ്യർ ചെലവ് കുറച്ച് രീതിയിൽ ഉപയോഗിക്കുന്നതുകൊണ്ടും എളുപ്പമാണെന്ന് രീതിയിൽ കണക്കിലെടുത്തുകൊണ്ടാണ്. എന്നാൽ പ്ലാസ്റ്റിക് മലിനീകരണം വർധിക്കുന്നത് ഇതിലൂടെയാണ്. മനുഷ്യർ കൂടിയ തോന്നില്ല പ്ലാസ്റ്റിക് ഉപയോഗം കൂട്ടുന്നു. പ്ലാസ്റ്റിക് കുറഞ്ഞതോതിൽ മാത്രമേ പരിഗണിക്കുകയുള്ളൂ പ്ലാസ്റ്റിക് മൂലം ധാരാളമാളുകൾ രോഗാവസ്ഥയിൽ എത്തുന്നത് ഇതിലൂടെയാണ്. പ്ലാസ്റ്റിക്കിൽ നിന്നുള്ള പുക വിഷബാധ മായി പുറത്തെത്തുന്നത് നാശത്തിലേക്ക് നയിക്കുന്നു. പരിസ്ഥിതി മലിനീകരണം ഇന്ന് മനുഷ്യർ നേരിട്ടുകൊണ്ടിരിക്കുകയാണ്. ജീവജാലങ്ങളുടെയും മനുഷ്യരെയും കരുതലോടെ സംരക്ഷിക്കണം. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാം. പുതിയ തലമുറയെ ജനപിന്തുണയോടെ വളർത്താം.


Aleena Alphonsa Thomas
11 C സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം