സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഡ്രൈ ഡേ
ഡ്രൈ ഡേ
വികസ്വര രാജ്യം എന്ന പേര് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും വികസനം എന്തെന്നുപേലുമറിയാത്ത അല്ലെങ്കിൽ എത്താത്ത ഒരുപാട് ഇനങ്ങൾ ഇന്നും ഇന്ത്യയിലുണ്ട് .അതിലൊരു ഗ്രാമമാണ് തെന്നൽ ഗ്രാമം (സാങ്കൽപ്പികം) .അവിടുത്തെ ജനങ്ങളൊട് പൊതുകാര്യങ്ങളും മറ്റും പറയാൻ പോലും കഴിയില്ല. അവിടുത്തെ ജനങ്ങൾക്ക് ഒന്നിനെയും കുറിച്ചുള്ള അറിവില്ല.അവിടെയാണെങ്കിൽ സ്കൂളെന്നു പറയുന്ന ഒരു പൊട്ടിപൊളിഞ്ഞ നാലോ അഞ്ചോ മുറികൾ മാത്രംമുള്ള ഒരു ചെറിയ സ്ഥാപനം മാത്രം. അവിടുത്തെ അധ്യാപകരുടെ കഷ്ട്ടപാടാണ് അസഹനീയം.സ്കൂളിലെ കുട്ടികൾക്ക് പഠിക്കാനുള്ളവ അവരവരുടെ മാതാപിതാക്കൾ തീരുമാനിക്കും അധ്യാപകർക്ക് അവർ പറയുന്നത് എന്താണൊ അത് പഠിപ്പിക്കേണ്ടിവരും. ആയിടക്കാണ് ആ സ്കൂളിലേക്ക് സ്ഥലമാറ്റവുമായി അനന്തൻ എന്ന അധ്യാപകൻ എത്തി ചേർന്നത്. അദ്ദേഹം ആദ്യമായിട്ടായിരിക്കും ഇത്തരം ഒരിടം കാണുന്നുണ്ടായിരിക്കുക.മാഷിന് താമസിക്കാൻ ലഭിച്ചത് ഓല മേഞ്ഞ ഒരു കുടിലാണ്.പക്ഷെ, അതിൽ മാഷ് തൃപ്ത്തനായിരുന്നു.സ്കൂളിൽ പോയി വന്നതിനു ശേഷവും അവധി ദിനങ്ങളിലും മാഷ് നാടുചുറ്റുമായിരുന്നു. അപ്പോഴാണ് ഒരു കാര്യം അയാളുടെ ശ്രദ്ധയിൽ പെട്ടത്. അവിടുത്തെ നാട്ടുകാർ ഓരോരുത്തരേയും തന്റെ തോളിൽ ഏറ്റി വൈദ്യന്റെ പകലേക്ക് കരഞ്ഞുകൊണ്ട് കൊണ്ടുപോകുന്നുണ്ടായിരുന്നു.കാര്യം എന്തെന്നറിയാൻ അനന്തനും പിന്നാലെ പോയി. വൈദ്യൻ പറയുന്നത് കേട്ട് അനന്തൻ അമ്പരന്നുപോയി. ഇതെല്ലാം ദൈവദോഷം കൊണ്ടാണ് ,കാവിൽ പോയി പൂജ കഴിപ്പിച്ചാൽ മാറും.ഇവരെന്താണി പറയുന്നത്! ഇവർക്കെന്താ വിവരമില്ലെ എന്ന് അനന്തൻ മനസിൽ പറഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടപ്പോൾ മാഷായ അനന്തന് ഇത് മലേറിയ പോലുള്ള സാംക്രമിക രോഗങ്ങളാണെന്നു മനസിലായി.ഒരു ശൗചാലയം പോലും ഇവിടെയില്ല .അനന്തൻ നാട്ടുകാരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.പക്ഷെ, കൂടുതൽ പേരും മാഷിന് എതിരായിരുന്നു.എന്നിരുന്നാലും അദ്ദേഹം തളരാതെ മുന്നോട്ട് പോയി. പിന്നീട് ആളുകൾക്ക് കാര്യങ്ങൾ പതിയെ പതിയെ മനസിലാവാൻ തുടങ്ങി. ആദ്യം തന്നെ ഒരു ശൗചാലയമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിലെ ജോലി കഴിഞ്ഞാൽ അനന്തനും അവരോടൊപ്പം സഹായിക്കാൻ കൂടിയിരുന്നു. സ്കൂളിൽ ഉച്ചവരെ പഠനവും അതിനുശേഷം സ്കൂൾ പരിസരം വൃത്തിയാക്കലുമാണ് നടന്നിരുന്നത്.അതുപോലെ മാലിന്യ സംസ്കരണത്തേപറ്റിയും പറഞ്ഞു കൊടുത്തു. നഗരത്തിൽ ജനിച്ച് വളർന്ന അനന്തന് ഡ്രൈ ഡേ ആചരണത്തേപറ്റി നല്ല അറിവുണ്ടായിരുന്നു. ഡ്രൈ ഡേ ആചരണത്തേപറ്റിയും നല്ല വ്യായാമ മുറകളെ കുറിച്ചും ബോധവാൻമാരാക്കി.വ്യക്തി ശുചിത്വമാണ് ഒരു മനുഷ്യന് ഏറ്റവും പ്രാധാന്യമുള്ളതെന്ന് അവർക്ക് മനസിലായി തുടങ്ങി. അങ്ങനെ രോഗങ്ങൾ എല്ലാം വിട്ടുമാറി തെന്നൽ ഗ്രാമം പതിയെ പതിയെ ശാന്തമാകാൻ തുടങ്ങി. ആ സമയത്താണ് അനന്തനേ തേടി കത്ത് വന്നത്.കത്ത് വായിച്ചു കഴിഞ്ഞപ്പോഴാണ് പിന്നെയും സ്ഥലമാറ്റമാണെന്ന് മനസിലായത്.ഏറിയ ദുഃഖത്തൊടുകൂടി തെന്നൽ ഗ്രാമത്തോടും അവിടുത്തെ നാട്ടുകാരോടും യാത്രപറഞ്ഞ് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. [8:31 PM, 4/16/2020] Ix D Vindhuja: ട്രെയിനിൽ കയറിയ അദ്ദേഹം തന്റെ പൂർവാനുഭവങ്ങൾ ചിന്തിച്ചു , വ്യക്തി ശുചിത്വം എത്രയോ പ്രാധാന്യമുള്ളതാണ് ഒരു ഗ്രാമത്തെ ശുചിത്വത്തിലേക്ക് കൊണ്ടുവന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു. ഒരാളുടെ വ്യക്തി ശുചിത്വത്തെ ആശ്രയിച്ചാണ് ഒരു പരിസ്ഥിതി നിലനിൽക്കുന്നത്. പരിസ്ഥിതിയിൽ ജീവിക്കുന്ന മനുഷ്യർ എത്രത്തോളം ശുചിയായിരിക്കുന്നോ അതുപോലെആയിരിക്കും രോഗങ്ങൾ. വ്യക്തി ശുചിത്വം ഉണ്ടായാൽ ലോകവും അതിലെ ജീവികളും എല്ലാം നല്ലതാവും .എല്ലാവർക്കും വ്യക്തി ശുചിത്വം പാലിക്കാൻ സാധിക്കട്ടേ എന്ന് പ്രാർഥിച്ച് അദ്ദേഹം മയങ്ങി. സുന്ദര ശുചിത്വ ലോകത്തേ സ്വപ്നം കണ്ട് മയങ്ങുന്ന അദ്ദേഹത്തിനു കൂട്ടായി ആ ട്രെയിനിന്റെ ചുക്ക് - ചുക്ക് ചക്ക്-ചക്ക് ശബ്ദവും........................................
|