സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഡ്രൈ ഡേ

Schoolwiki സംരംഭത്തിൽ നിന്ന്
ഡ്രൈ ഡേ      

വികസ്വര രാജ്യം എന്ന് ഇന്ത്യക്ക് പേര് ലഭിച്ചിട്ടുണ്ടെങ്കിലും വികസനം എന്തെന്നു പോലും അറിയാത്ത അല്ലെങ്കിൽ എത്താത്ത ഒരുപാടു ഇടങ്ങൾ ഇന്നും ഇന്ത്യയിലുണ്ട് അതിലൊരു ഗ്രാമമാണ് തെന്നൽ ഗ്രാമം(സങ്കൽപികം ). അവിടുത്തെ ജനങ്ങളോട് പൊതുകാര്യങ്ങളും മറ്റും പറയാൻ പോലും കഴിയില്ല . അവിടുത്തെ ജനങ്ങൾക്ക്‌ ഒന്നിനെയും കുറിച്ചുള്ള അറിവില്ല. അവിടെയാണെങ്കിൽ സ്കൂൾ എന്ന് പറയുന്ന ഒരു പൊട്ടിപൊളിഞ്ഞ നാലോ അഞ്ചോ മുറി മാത്രമുള്ള ഒരു ചെറിയ സ്ഥാപനം മാത്രം. മറ്റൊരു സ്ഥാപനങ്ങളും അവിടെയില്ല. അവിടത്തെ അധ്യാപകരുടെ കഷ്ടപ്പാടാണ് അസഹനീയം. സ്കൂളിലെ കുട്ടികൾക്ക് പഠിക്കാനുള്ളവ അവരവരുടെ മാതാപിതാക്കൾ തീരുമാനിക്കും. അധ്യാപകർക്ക് അവർ പറയുന്നത് എന്താണോ അത് പഠിപ്പിക്കേണ്ടി വരും. ആയിടക്കാണ് ആ സ്കൂളിലേക്ക് സ്ഥലം മാറ്റവുമായി ഒരു അധ്യാപകൻ എത്തിച്ചേർന്നത്. അധ്യാപകന്റെ പേരാണ് അനന്തൻ. അദ്ദേഹം ആദ്യമായിട്ടാണ് ഇത്തരം ഒരിടം കാണുന്നതെന്നുറപ്പ്. അദ്ദേഹത്തിനു ഈ ഗ്രാമത്തെ പറ്റി ഒരറിവും ഉണ്ടായിരുന്നില്ല. തനിക്കു താമസിക്കാൻ ലഭിച്ചത് ഒരു ഓല മേഞ്ഞ കുടിലാണ്. അതിൽ അദ്ദേഹം തൃപ്തനായിരുന്നു. സ്കൂളിൽ പോയിവന്നതിനുശേഷവും അവധിദിനങ്ങളിലും അദ്ദേഹം നാട്ചുറ്റാൻ ഇറങ്ങിയിരുന്നു. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. കുറേ ആളുകൾ കരഞ്ഞു ഓരോരുത്തരെ വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോകുന്നു. കാര്യമറിയാൻ അനന്തനും അവിടേക്കു പോയി. വൈദ്യൻ പറയുന്നതിങ്ങനെ. "ഇതെല്ലാം ദൈവദോഷം കൊണ്ടാ. അമ്പലത്തിൽ പോയി പൂജ കഴിപ്പിച്ചാൽ മാറ്റാം, പേടിക്കേണ്ട." ഇത് കേട്ട അനന്തൻ ഞെട്ടിപ്പോയി. "ഇവരെന്താ ഈ പറയുന്നത്. ഇവർക്ക് വിവരമില്ലേ. " എന്ന് അനന്തൻ മനസ്സിൽ പറഞ്ഞു.രോഗലക്ഷണങ്ങൾ കണ്ടപ്പോൾ പഠിപ്പും വിവരവുമുള്ള അനന്തന് രോഗം മനസിലായി. മലേറിയ പോലുള്ള രോഗലക്ഷണങ്ങളാണ് ഇവർ കാണിക്കുന്നത്. ഒരു ശൗചാലയം പോലും ഇവിടെയില്ല. അദ്ദേഹം ആളുകളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ കൂടുതൽ പേരും അദ്ദേഹത്തിന് എതിരായിരുന്നു. എന്നാലും തളരാതെ അദ്ദേഹം നിന്നു. പിന്നീട് ആളുകൾക്ക്‌ കാര്യങ്ങൾ പതിയെ പതിയെ മനസ്സിലാവാൻ തുടങ്ങി. ആദ്യം തന്നെ ഒരു ശൗചാലയമാണ് ആവശ്യം എന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിൽ പഠിപ്പിക്കൽ കഴിഞ്ഞാൽ അദ്ദേഹവും അവരോടൊപ്പം കൂടി ജോലി ചെയ്യുമായിരുന്നു. കുട്ടികൾക്ക് അദ്ദേഹം ഉച്ചവരെ മാത്രമാണ് ക്ലാസ് എടുത്തിരുന്നത്. ഉച്ചയ്ക്കുശേഷം പ്രവൃത്തി പരിചയമാണ്. സ്കൂളും പരിസരവും വൃത്തിയാക്കൽ: അങ്ങനെ മാലിന്യം സംസ്കരണവും പറഞ്ഞു കൊടുത്തു.നഗരത്തിൽ ജീവിച്ചു വളർന്ന അനന്തന് ഡ്രൈഡെ ആചരണത്തെ പറ്റി നല്ല അറിവുണ്ടായിരുന്നു അദ്ദേഹം അതിനെ പറ്റി അവർക്ക് വിവരിച്ചു കൊടുത്തു വ്യായാമമുറകളെ കുറിച്ച് പറഞ്ഞു കൊടുത്തു. വ്യക്തി ശുചിത്വമാണ് ഒരു മനുഷ്യന് ഏറ്റവും ആവശ്യമുള്ളതെന്നും അവർക്ക് മനസ്സിലായി അങ്ങനെ ഒരു ദിവസം താൻ വാതിൽ തുറന്നു നോക്കുമ്പോൾ ഒരു കത്ത്! തുറന്നു നോക്കിയപ്പോൾ തനിക്ക് വീണ്ടും സ്ഥലം മാറ്റം കിട്ടിയിരുന്നു. എല്ലാവരോടും വിട പറഞ്ഞ് അദ്ദേഹം പോയി. അദ്ദേഹം ട്രെയിനിലിരിക്കുമ്പോൾ അദ്ദേഹം ആ ഗ്രാമത്തെ ഓർത്തു. വ്യക്തി ശുചിത്വം എത്രയോ പ്രാധാന്യമുള്ളതാണ്. ഒരു ഗ്രാമത്തെ ശുചിത്വത്തിലേക്ക് കൊണ്ടുവന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു എന്ന് അദ്ദേഹം തന്റെ മനസിൽ പറഞ്ഞു. അദ്ദേഹം ചിന്തിച്ചു: ഒരാളുടെ വ്യക്തി ശുചിത്വത്തെ ആശ്രയിച്ചാണ് ഒരു പരിസ്ഥിതി, പരിസ്ഥിതിയിലിരിക്കുന്ന മനുഷ്യർ എത്രത്തോളം ശുചിയായിരിക്കുന്നോ അതുപോലെയായിരിക്കും രോഗങ്ങൾ. വ്യക്തിശുചിത്വം ഉണ്ടായാൽ ലോകവും അതിലെ ജീവികളും എല്ലാം നല്ലതാവും, രോഗമെല്ലാം ഇല്ലാതാവും. ഏവർക്കും വ്യക്തിശുചിത്വം പാലിക്കാൻ സാധിക്കട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ച് കണ്ണടച്ച് ചെറിയ മയക്കത്തിലേക്ക് പോയി. നല്ലൊരു പുതിയ ലോകത്തെ സ്വപ്നം കണ്ട് അയാൾ കൺപോളകൾ അടച്ചു കിടന്നു. ഈ തീവണ്ടി മുന്നോട്ടു പോകുന്നത് പോലെ ലോകം മുന്നോട്ടു പോകട്ടെ ! അദ്ദേഹത്തിന്റെ സ്വപ്നത്തിന് താളം നൽകാൻ ആ തീവണ്ടിയുടെ ചുക് - ചുക് - ചക്ക് - ചക്ക് ശബ്ദവും!

വിന്ദുജ
9 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ