വെളിച്ചവും ഇരുളാകുമ്പോൾ കിനാക്കൂട്ടിനേകാന്ത നിശാപ്പക്ഷി- യെന്തേ വിടച്ചൊല്ലി മറയുന്നി - തന്ധകാരത്തിൻ ശരശയ്യയിൽ . എന്റെയും നിന്റെയും ജീവി - താന്ത്യത്തിൻ താളുകൾ കുറിക്കുവാനെത്തിയതോ തൂക്കുകയറുമായ് മഹാമാരി. എങ്ങും മുഴങ്ങുന്നിതെങ്ങും തിളക്കുന്നു ദുരന്തത്തിൻ നോവാർന്ന ധ്വനിയതാ നൊമ്പര സാഗര ജ്വാലയിൽ ചൂടേറു- മശ്രുകണങ്ങളിൽ മുങ്ങിടുന്നു. ഈ മഹാമാരിയെ ഇരുട്ടിന്റെ കൈകളെ ഒന്നടങ്കം നാം തുരത്തീടുമൊരുനാൾ. മാലാഖമാരുണ്ട് നാടുണ്ട് നാമുണ്ട് അതിജീവനത്തെ ശിരസ്സിലേന്താൻ. തോറ്റില്ല തോൽക്കില്ല നാം ഭാരതീയർതൻ സിരകളിൽ തിളക്കുന്ന ചോരയേ സത്യം അതിജീവനത്തിൻ ചിറകിലേറി നവഭാരതത്തിനായ് കാത്തുനിൽക്കാം.