Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ
മേൽക്കൂരകൾ വീഴാറായ ആ കുഞ്ഞ് വീട്ടിൽ കുടുംബനാഥനായി അവൾ മാത്രമായിരുന്നു. ആ കുഞ്ഞു വീട്ടിൽ അവൾ അടക്കം ഏഴ് പേരാണ് ഉള്ളത്.. അവരുടെ അച്ഛൻ ഉപേക്ഷിച്ചു പോയിട്ട് 10 വർഷമായി പിന്നീട് അവരെ അവരെ പോറ്റിയത് അമ്മയാണ്. അച്ഛൻ ഉപേക്ഷിച്ചതിന് ശേഷം വേറെ മാർഗ്ഗം ഇല്ലാത്ത അമ്മ വീട്ടുജോലിക്ക് പോയും കൂലിപ്പണിക്ക് പോയും അവരെ ഒരു കുറവും വരുത്താതെ വളർത്തി.
കാലങ്ങൾ കഴിയുംതോറും അമ്മയ്ക്ക് വയ്യാതായി. അങ്ങനെ അമ്മ കിടപ്പിലായി. പിന്നെ എല്ലാവരും പ്രതീക്ഷ അർപ്പിച്ചത് മൂത്തമകളെ ആയിരുന്നു. അവളായിരുന്നു മീന.
കുറച്ചു മാസങ്ങൾക്ക് ശേഷം അമ്മ വെറും ഓർമ്മയായി. മീന അമ്മയെപ്പോലെ അനുജത്തികളെ വളർത്തി. അനുജത്തികൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു. അങ്ങനെ അവർ നല്ല രീതിയിൽ കഴിഞ്ഞു.
ഒരു ദിവസം അവൾ വീട് വൃത്തിയാക്കുമ്പോൾ ഒരു ഒരു പൊടി പിടിച്ച പെട്ടി, അതു മെല്ലെ തുറന്നു. അതിൽ അച്ഛന്റെ ഫോട്ടോ കാണാനിടയായി. അപ്പോൾ അവൾ ചിന്തിച്ചു അച്ഛന് ഒരു കത്ത് എഴുതിയാലോ?
അവൾ ആരംഭിച്ചു.
പ്രിയപ്പെട്ട അച്ഛന്,
അച്ഛാ ഞാൻ മീന. അമ്മ പിരിഞ്ഞിട്ട് രെണ്ട് വർഷമായി. ഞങ്ങൾ ഇവിടെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. ഞാനാണ് ഇവിടെ എല്ലാവരും നോക്കുന്നതും. ജോലിക്ക് പോയിട്ട് ആണ് നമ്മൾ ജീവിതം മുന്നോട്ടു പോകുന്നത്. അച്ഛന് സുഖമാണോ? സുഖമാണെന്ന് പ്രതീക്ഷിക്കുന്നു. അച്ഛൻ ഇപ്പോൾ എവിടെയാണ്?
ഇതിനെ ഉത്തരം കിട്ടും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം മകൾ മീന.
എന്ന് സ്നേഹത്തോടെ മീന
ഒപ്പ്
വിലാസമില്ലാത്ത കത്തിലെ ഉത്തരത്തിനു വേണ്ടി പ്രതീക്ഷയോടെ അവൾ തപാൽ പെട്ടിയിൽ കത്തിട്ടു. അവൾ വീട്ടിലേക്ക് പോയി അച്ഛനിലേക്ക് പ്രതീക്ഷയർപ്പിച്ച്
സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|