പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PPMHS KARAKONAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി
ജൂൺ -5 ലോക പരിസ്ഥിതി ദിനം. ഭൂമിയിൽ മനുഷ്യൻ ഉൾപ്പടെ ഉള്ള ജീവ ജാലങ്ങളുടെ നിലനിൽപിന് പ്രകൃതി വഹിക്കുന്ന പങ്കു വളരെ വലുതാണ്. മനുഷ്യൻ ഇന്ന് ഈ പ്രകൃതിയെ അവരുടെ ആവശ്യത്തിൽ അധികം ദുരുപയോഗം ചെയ്യുകയാണ്. മനുഷ്യൻ ഒഴിച്ചുള്ള ജീവികൾ എല്ലാം തന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നുണ്ട്. ഭൂമിയിലെ ഉല്പാദനത്തിൽ പകുതിയിൽ ഏറെ ഉപയോഗിക്കുന്ന മനുഷ്യന്റെ പ്രവർത്തികൾ ഇന്ന് ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും അവയുടെ നിലനിൽപ്പ്നെയും ഭീഷണിപെടുത്തുന്നു. നമ്മുടെ ചുറ്റും കാണുന്ന മറ്റു ജീവജാലങ്ങളെപോലെ തന്നെയാണ്  മനുഷ്യനും പ്രകൃതിയെ ആശ്രയിക്കുന്നത്. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും മറ്റു സഹജീവികളുടെ നില നിൽപിന്നെ ചോദ്യം ചെയ്യുന്നവ ആകരുത്. അതായത് നാം നമ്മുടെ പരിസ്ഥിതിയെ നമുക്കു  വേണ്ടിയും നമ്മുടെ സഹ ജീവികളായ  മറ്റു ജീവജാലങ്ങൾക്കുവേണ്ടിയും ഭാവിതലമുറക്കുവേണ്ടിയും സംരക്ഷിക്കുക  തന്നെവേണം..... ദരിദ്രമായികൊണ്ടിരിക്കുന്ന അന്തരീക്ഷവും വരളുന്ന ചതുപ്പുകളും താഴ്ന്നു പോകുന്ന ഭൂഗർഭജലവും മറയുന്ന കാടുകളും മായുന്ന ജനിതക വൈവിദ്ധ്യവും  ആണവഭീഷണിയും ഓസൊൺ തകർച്ച കാരണമാകുന്നു. ലോകജനസംഖ്യ കൂടുന്നതിനനുസരിച്ചു വിഭവ ചൂഷണത്തിനും   പരിസ്ഥിതി ചൂഷണത്തിനും കാരണമാവുന്നു എന്ന് മനുഷ്യസമൂഹം മനസ്സിലാക്കിയത്തിന്റെ സ്വാഭാവിക മാറ്റമാണ് സ്ഥിരമായ വികസനം എന്ന് കാഴ്ചപാട്. പരിസ്ഥിതിയെ  കുറിച്ചും അതിൻ മേൽ മനുഷ്യന്റെ ഇടപെടലുകൾ ഉണ്ടാക്കുന്ന ദോഷത്തെക്കുറിച്ചും ഏവർക്കും പരിസ്ഥിതി അവബോധം പകർന്നു നൽകുന്നു... 
ഹരിത എസ്
9D പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം