ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/അമ്മുവും അമ്പിളിമാമനും

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മുവും അമ്പിളിമാമനും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മുവും അമ്പിളിമാമനും

നേരം സന്ധ്യയായ് അമ്മുക്കുട്ടി കളികഴിഞ്ഞ് അകത്തു കയറാൻ പോകുന്നു. ആകാശത്ത് നന്നും ചെറുതായ് ഇരുട്ട് വീഴാൻ തുടങ്ങി. അവൾ ആകാശത്തേക്ക് നോക്കി. മിന്നിത്തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളേയും തേങ്ങാപ്പൂള് പോലെയുള്ള അമ്പിളിമാമനേയും അവൾ കണ്ടു. അവൾ മാനത്തേക്ക് നോക്കി പറഞ്ഞു. ഹായ് !എന്തു രസമാണ് ഇതിങ്ങനെ തിളങ്ങി നിൽക്കുന്നത് കാണാൻ. അവൾ അതു നോക്കി അവിടെ നിന്നു. അപ്പോൾ അകത്തു നിന്ന് അമ്മുക്കുട്ടിയുടെ അമ്മ വിളിച്ചു പറയുന്നു. അമ്മുക്കുട്ടി വാ ആഹാരം കഴിക്കാം' അവൾ അകത്തേക്ക് പോയി. ഭക്ഷണം കഴിച്ചു കഴിഞ്ഞു അവൾ ഉറങ്ങി.

പിറ്റേന്ന് രാവിലെ അമ്മുക്കുട്ടി വെളിയിൽ ഇറങ്ങി പക്ഷേ അമ്പിളിമാമനേയും താരങ്ങളേയും കാണുന്നില്ല. അവൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചാടി നോക്കി പക്ഷേ എവിടേയും കണ്ടില്ല. അവൾ വിഷമിച്ചു വീട്ടിലേക്ക് പോയി. അമ്മുക്കുട്ടിയോട് അമ്മ ചോദിച്ചു എന്താ വിഷമിച്ച് നിൽക്കുന്നത്. അപ്പോൾ അവൾ പറഞ്ഞു ഇന്നലെ രാത്രിയിൽ കണ്ട അമ്പിളിമാമനേയും താരങ്ങളേയും കാണുന്നില്ല. അതാണോ കാര്യം അമ്പിളിമാമനും നക്ഷത്രങ്ങളും അവിടെത്തന്നെയണ്ടല്ലോ എങ്കിൽ ഞാൻ കാണുന്നില്ലല്ലോ രാവിലെ നമ്മുക്ക് വെളിച്ചം നൽകുന്നത് സൂര്യനാണ് അതിന്റെ വെളിച്ചം ഉള്ളതു കൊണ്ടാണ് അമ്പിളിമാമനേയും താരങ്ങളേയും കാണാൻ കഴിയാത്തത്. രാത്രിയാകുമ്പോൾ സൂര്യൻ കടലിൽ അസ്തമിക്കും അപ്പോൾ വെളിച്ചം പോകും ഇരുട്ട് വരും ആ സമയം നക്ഷത്രങ്ങളെയും അമ്പിളിമാമനേയും കാണാൻ പറ്റും. എനിക്കിപ്പോൾ എല്ലാം മനസ്സിലായി അമ്മേ. എങ്കിൽ വാ അമ്മുക്കുട്ടി നമ്മുക്ക് ഭക്ഷണം കഴിക്കാം.

സാലിഹ.കെ.എ
4 D ഗവ.ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ