സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/അവൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jithuparokkaran (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവൾ | color= 2 }} <poem> ലോക്‌ ഡൗൺ സമ്മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവൾ

ലോക്‌ ഡൗൺ സമ്മാനിച്ച നീണ്ട ഒഴിവുകാലം വീടിൻ്റെ പിന്നാമ്പുറത്തിരുന്ന് അല്പസമയം വായിക്കാമെന്നു കരുതിയിറങ്ങുമ്പോഴാണ് ഞാനവളെ ആദ്യമായി കണ്ടത് .ഞാനവളെ നോക്കിയിരുന്നു ഒരുപാട് സമയം .അവൾ എന്നെയും നോക്കുന്നുണ്ടായിരുന്നു .എല്ലാ ദിവസവും ഞങ്ങൾ ഒരേ സമയത്ത് കണ്ടുമുട്ടാൻ തുടങ്ങി. ചുരുങ്ങിയ ദിവസം കൊണ്ട് ഞങ്ങൾ അകലാനാവാത്ത ബന്ധമായി .ഏതാനും ദിനങ്ങൾ കഴിഞ്ഞപ്പോൾ അവളെ കാണാതെയായി .പല ദിവസ ങ്ങളിലും അസ്വസ്ഥമായ മനസ്സോടെ ഞാനവളെ തിരയുന്നുണ്ടായിരുന്നു .......... അങ്ങനെ മൂന്നുദിവസം കടന്നുപോയി.വലിയ സങ്കടത്തോടെ ഞാനവളെ എന്നന്നേക്കുമായി മറക്കാമെന്ന് മനസിലുറച്ചു ,അതാ ....... അവൾ ......... ഒരു പൂനിലാവുപോലെ വീണ്ടും വേലിക്കരികിൽ!!! എന്നെ തന്നെ ഉറ്റുനോക്കി വെളുക്കെ ചിരിച്ച് .......! ആ സുന്ദരി ആരായിരുന്നെന്നോ ???ഇന്നും ഞങ്ങളുടെ ബന്ധം തുടരുന്നു ........ എൻ്റെ സുന്ദരിയെ അറിയണ്ടെ ...... ഒരു വെളുമ്പി പൂച്ച !!! .😄
 

അനബൽ ആൻറണി
9 B സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം,അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ