ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44502ayinkamamglps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 1 }} <p> ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

ലോകത്ത് അതിശക്തനും ഭയങ്കരനുമായ ഒരു വൈറസ് ഉണ്ടായിരുന്നു. കൊറോണ എന്നായിരുന്നു അവന്റെ പേര് .അവൻ ഒരിക്കൽ ഇന്ത്യയിലുമെത്തി. എങ്ങനെ മനുഷ്യരുടെ ഉള്ളിൽ കടന്ന് ഇന്ത്യയെ നശിപ്പിക്കാം എന്ന് അവൻ ആലോചിക്കുകയായിരുന്നു. ഒരു ദിവസം അവൻ ഒരു മനുഷ്യന്റെ വിരൽത്തുമ്പിൽ കൂടി ശരീരത്തിനുള്ളിലെത്തി. അയാൾക്ക് ക്രമേണ തൊണ്ടവേദനയും ,പനിയും, ശ്വാസതടസ്സവും ഉണ്ടായി.അങ്ങനെ അയാളെ ആശുപത്രിയിൽ ഒറ്റയ്ക്ക് ഒരു മുറിയിൽ അഡ്മിറ്റ് ചെയ്യുകയും അയാളുടെ കൂടെയുണ്ടായിരുന്നവരെ നിരീക്ഷിക്കാനും തുടങ്ങി. അങ്ങനെ അയാളെ ചികിത്സിച്ച നഴ്സിനും ഡോക്ടർനും കോവിഡ് 19 എന്ന രോഗം വന്നു. എങ്ങനെ ഈ രോഗം പ്രതിരോധിക്കാം എന്ന് എല്ലാവരും ചേർന്ന് ആലോചിച്ചു തുടങ്ങി. അങ്ങനെ 20 സെക്കന്റ് നേരം കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനും ,മുഖത്ത് മാസ്ക്ക് ധരിക്കാനും, ആവശ്യമാല്ലാതെ ആളുകൾ പുറത്തിറങ്ങാതിരിക്കാനും ,ആളുകൾ കൂട്ടംകൂടാതിരിക്കാനും .ആരോഗ്യ വകുപ്പ് എല്ലാവർക്കും കർശന നിർദ്ദേശം നൽകി തുടങ്ങി. അങ്ങനെ മനുഷ്യൻ കൊറോണയെ തോൽപ്പിച്ചു. അവസാനം കൊറോണ തോൽക്കുകയും മനുഷ്യൻ ജയിക്കുകയും ചെയ്തു.കൂട്ടുകാരേ നാം വിജയിക്കണമെന്ന് തീരുമാനിച്ചാൽ വിജയിക്കുക തന്നെ ചെയ്യും എന്ന് മനസ്സിലായില്ലേ. നാം ഓരോരുത്തരും ജീവിതത്തിൽ വിജയിക്കുമെന്ന ദൃഢപ്രതിജ്ഞ എടുക്കാം

രേഷ്മ .എസ്
4A ഗവണ്മെന്റ് എൽ. പി. എസ്. അയിങ്കമാം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ