ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
19:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Inchivilaglps44506 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 3 }} <center> <poem> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പരിസ്ഥിതി


വിശാലമായ ഈ മഹാപ്രപഞ്ചത്തെ പരിഗണിച്ചുകൊണ്ട് നോക്കുമ്പോൾ മനുഷ്യൻ വളരെ നിസ്സാരനാണ്. മനുഷ്യൻറെ ആവശ്യത്തിന് ഉള്ളതെല്ലാം ഈ പ്രകൃതിയിലുണ്ട്. എന്നാൽ അത്യാർത്തിക്കുള്ളതല്ലഎന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് മനുഷ്യൻ ഈ വാക്യത്തിൻറ അന്ത:സാരം മറന്നിരിക്കുകയാണ്. വികസനത്തിൻറ പേര് പറ‍ഞ്ഞ് അവൻ ഏർപ്പെടുന്ന വിവിധപ്രവർത്തനങ്ങൾ സമൂലമായ ഒരു നാശത്തിലേക്കാണ് പോകുന്നത്. വിവിധതരത്തിലുള്ള സസ്യലതാദികളും പക്ഷികളും മൃഗങ്ങളും അരുവികളും കുന്നുകളുംമലകളും ഉൾപ്പെടുന്ന ഒരു ആവാസ വ്യവസ്ഥയും നമുക്കുണ്ട്. കുന്നുകൾ ഇല്ലാതാകുന്നതും ജല സ്രോതസ്സുകളായ കുളങ്ങളും തോടുകളും നദികളും മണലൂറ്റുകയും അവയെ നശിപ്പിക്കുന്നതുമൂലവും നമ്മുടെ ആവാസവ്യവസ്ഥ തകരുന്നു. നാടിനും വീടിനും ഭാവി തലമുറയ്ക്കും ദോഷം ചെയ്യുന്ന ഒരു പ്രവർത്തനങ്ങളും ചെയ്യാതെ അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്.

                 

ലിജോ ജോബി ജെ ആർ
3A ജി എൽ പി എസ് ഇഞ്ചിവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം