പറവകൾ പാടിയ പാട്ടിന്റെ ഈണങ്ങൾ കേട്ട് മർത്യ കലപില നാദങ്ങൾ കേട്ട് അവളിതാ മെല്ലെ മെല്ലെ ഉഷസ്സിൽ ഉണരുന്നുവല്ലൊ മൃദുവായി പൂവിനെ താളത്തിൽ തഴുകിയ കാറ്റ് കാറ്റിൻ തഴുകലിൽ പൂർണ്ണമായി പുഷ്പത്തിന് ഉണർവ് സൂര്യകിരണങ്ങളതെത്തി ചേതോഹരമാം പൂവിന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നുവല്ലോ കിളികളാം കാക്കയോടൊപ്പം കരഞ്ഞും കുയിലിനോടൊപ്പം കൂവിയും മെയിലിനോടൊപ്പം നൃത്തമാടിയും കാറ്റിനോടൊപ്പം ആടിക്കളിച്ചും പുഷ്പമദിനമാസ്വദിച്ചു രാത്രിതൻ ഇരുട്ടിൽ മയങ്ങിടാൻ തുടങ്ങിയപ്പൂവസ് പുഷ്പത്തിൻചെറു മിഴികളിൽ വിങ്ങിവിതുമ്പിയോ കണ്ണുനീർത്തുള്ളികൾ മണ്ണിൽ ആരുമറിയാതലിഞ്ഞു പോയോ ?