Schoolwiki സംരംഭത്തിൽ നിന്ന്
നന്മ പടരാൻ കൈകോർക്കാം
ലോകം മുഴുവനുമുള്ള മനുഷ്യജീവന് ഭീഷണിയായി വളർന്നുവരുന്ന ഒരു പകർച്ച വ്യാധിയാണ് കോവിഡ് 19. ലോകം ഇതിനെ മഹാമാരി എന്ന് വിളിക്കുന്നു. കൊറോണ എന്ന പേര് ലാറ്റിൻ ഭാഷയിൽ കീരീടം, റീത്ത് എന്നെല്ലാം അർത്ഥം വരുന്ന വാക്കിൽ നിന്ന് കടം എടുത്തതാണ്.
സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടത്തെയാണന്നു കൊറോണ എന്നു വിളിക്കുന്നത്. 1930- കളിലാണ് കൊറോണ കണ്ടെത്തിയത്.
രോഗത്തിന് മരുന്നുകളോ, പ്രതിരോധ വാക്‌സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. വൈറസ് ബാധിക്കുന്നതിനും രോഗം തിരിച്ചറിയുന്നതിനുമുള്ള ഇടവേള 10 ദിവസം ആണ്. 5 മുതൽ 6 ദിവസമാണ് ഇൻക്യൂബേഷൻ പീരിയഡ്. പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങൾ.
ചൈനയിലെ വുഹാനിൽ 2019 ഡിസംബർ 10-നാണു ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തത്. ജനുവരി 11-നാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. പിന്നീട് അത് ലോകമ്പാടും വ്യാപിച്ചു തുടങ്ങി. ഇന്ത്യയിലേക്കും പടർന്നു. ജനുവരി 25 ആയപ്പോഴേക്കും ചൈനയിലെ മരണം 1000 കടന്നു.
കൊറോണ വൈറസ് ലോകത്തെ ഭീതിലാഴ്ത്തുന്ന സ്ഥിതിയിൽ ഈ രോഗത്തെ പ്രതിരോധിക്കുക എന്നതിനുള്ള മാർഗം കൈകൾ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നതായിരുന്നു. അതിനുവേണ്ടി കേന്ദ്ര സർക്കാർ 'ലോക്ക് ഡൗൺ ' പ്രഖ്യാപിക്കുകയും ചെയ്തു. 21-ദിവസത്തെ ലോക്ക്ഡൗണിലൂടെ ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് വീണ്ടും രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടുകയുണ്ടായി. ഏപ്രിൽ 10 ന് ലോകത്തിൽ രോഗ ബാധിതരുടെ എണ്ണം 16 ലക്ഷത്തിലേറെ കടന്നു. മരണം ഒന്നര ലക്ഷത്തോളമായി. ഇതിനിടയിൽ ആശ്വാസമേകി രോഗമുക്തരായി ഏകദേശം 869116 പേർ പുറത്തേക്ക് കടക്കുകയും ചെയ്തു.
ഇപ്പോഴും രാജ്യത്ത് ഓരോ നാളും രോഗബാധിതരുടെ എണ്ണം കൂടുകയെന്നത് നാം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളിയാണ്. ലോക്ക്ഡൗണും വൈറസ് വ്യാപനവും തടയാനുള്ള മറ്റു നടപടികളും ഇല്ലായിരുന്നെങ്കിൽ ഏപ്രിൽ 15 ആകുമ്പോഴേക്കും ഇന്ത്യയിൽ 8.2 ലക്ഷം കോവിഡ് രോഗികൾ ഉണ്ടായേനെയെന്നു ആരോഗ്യ മന്ത്രാലയം പറയുന്നു.
കുടുംബവും, സ്വന്തം ജീവനും വകവയ്ക്കാതെ കോവിഡ് രോഗികൾക്കുവേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ട നഴ്‌സുമാരോടും, ഡോക്ടർമാരോടും ഉള്ള കടപ്പാട് ഒരിക്കലും പറഞ്ഞറിയിക്കാനാവുന്നതല്ല. നഴ്‌സുമാരടക്കം ആരോഗ്യ മേഖലയിലെ ശുശ്രൂഷകരുടെ സംഭാവനകളെ നന്ദിപൂർവ്വം സ്മരിക്കുന്നു. Covid 10 ബാധിച്ചവരുടെ ചികിത്സയിലടക്കം നഴ്‌സുമാർ വഹിക്കുന്ന പങ്കിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച വർഷമാണിത്.
പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വച്ചാൽ ശുചിത്വമാണ്. പലപ്പോഴും പലരുമായി അടുത്തിടപഴകുന്നവരായിരിക്കും നമ്മൾ. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തോ ഇടപഴകിക്കഴിഞ്ഞതിനു ശേഷം കൈകകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക.
മനുഷ്യജീവൻ നിലനിർത്തുന്നതിനും, കോവിഡ് 19 എന്ന മഹാമാരിയെ ലോകത്തുനിന്നും തുടച്ചുനീക്കാനും നമ്മുടെ സഹകരണം ആവശ്യപെടുന്ന സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതും ഇനി നടത്താൻ പോകുന്നതും ആയ സകല നിർദ്ദേശങ്ങളും പാലിക്കുന്നതിലൂടെയേ നമുക്ക് നമ്മുടെ പഴയ ലോകത്തെ തിരിച്ചു പിടിക്കാനാവുകയുള്ളു.
ഒരു ഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്നത് കേരളത്തിലാണ്. എന്നാൽ കേരള സർക്കാരിന്റെയും സഹപ്രവർത്തകരുടെയുംജനങ്ങളുടെയും സഹകരണവും മനുഷ്യജീവന് വില കല്പിക്കുന്നതുമായ നിർദ്ദേശങ്ങളും ഇന്ന് കേരളത്തെ സംരക്ഷിച്ചു പോരുകയും, രോഗബാധിധർ രോഗവിമുക്തരാവുകയും എന്നത് ഏറെ ആശ്വാസകരവും സന്തോഷകരവും ആണ്.
ലോക്ക്ഡൗൺ മൂലം മുടങ്ങിപ്പോയ പരീക്ഷകൾക്ക് വേണ്ടി സർക്കാർ ഓൺലൈനായി കുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കുന്നു. കുട്ടികൾക്ക് പരീക്ഷക്കായ് തയാറെടുക്കുന്നതിനു കൂടുതൽ സഹായകരമായിരിക്കുക യാണ് ഈ കാര്യങ്ങൾ.
ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒന്നാണ് കൊറോണ വൈറസ്. വൈറൽ രോഗങ്ങൾ ഒരിക്കൽ വന്നു മാറിയാൽ സാധാരണയായി ശരീരം വൈറസിനെതിരെ ഉത്പാദിപ്പിച്ച ആന്റിബോഡി ശരീരത്തിൽ നിലനിൽക്കുന്നത് കൊണ്ട് തുടർന്നുള്ള കുറച്ചു കാലയളവെങ്കിലും വീണ്ടും അതെ വൈറസ് രോഗബാധ ഉണ്ടാവാനുള്ള സാധ്യതാ വളരെ കുറവാണ്.
കോവിഡ് 19 നെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല, ജാഗ്രതയാണ് വേണ്ടത്. അതിനാൽ എല്ലാവരും സർക്കാർ നിർദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും സഹകരണത്തോടെ പ്രവർത്തിക്കുകയും ചെയ്യുക. നന്മ പടരാൻ കൈകോർക്കാം
|