ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
10:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsanachal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പരിസ്ഥിതി | color= 3 }} പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പരിസ്ഥിതി

പ്രിയ കൂട്ടുകാരേ, ഭൂമി നമ്മുടെ അമ്മയാണ്.അമ്മയെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്. ആ കടമ എല്ലാവർക്കും ബോധ്യമാവാൻ ഇടയായ ഒരവസരമാണ് ഈ കൊറോണക്കാലം. പ്രിയരേ, ലോകമെമ്പാടും ബാധിച്ച ഈ വൈറസ് ബാധ നമ്മെയാകെ മാറ്റിമറിച്ചു, ജീവിതം താളം തെറ്റിച്ചു. നാം സ്വയംപര്യാപ്തരല്ല എന്ന തോന്നൽ നമ്മെ അമ്പരിപ്പിച്ചു. ലോറികൾ വരാതായാൽ, അന്യസംസ്ഥാനങ്ങളിൽ നിന്ന് ചരക്ക് എത്താതിരുന്നാൽ നാം പട്ടിണിയിലാകും. ആ തിരിച്ചറിവിൽ നാം എല്ലാ മിന്ന് കൃഷിയിലേക്ക് ശ്രദ്ധ ചെലുത്തിയിരിക്കുകയാണ്. അടുക്കളത്തോട്ടം പരിപാലിക്കാൻ ടീച്ചറും നിങ്ങളെ ഏവരേയും അറിയിച്ചിരിക്കുമല്ലോ? എന്റെ വീട്ടിൽ പയർ, ചീര, മുരിങ്ങ, വാഴ, കോവൽ, ചേന, ചേമ്പ് എന്നിവ ഞാൻ പരിപാലിക്കുന്നു.കൂടാതെ ചക്കയും മാങ്ങയുമുണ്ട്. നാട്ടുപച്ചക്കറികളുടെ രുചിയും മഹത്വവും നാം തിരിച്ചറിയണം.ഈ കാലം കഴിഞ്ഞാലും കൃഷിയിൽ നിന്ന് പിൻമാറരുത്. കാരണം രാസകീടനാശിനികളും രാസവളങ്ങളുമില്ലാത്ത ഈ പച്ചക്കറികൾ നമുക്ക് ആരോഗ്യത്തോടൊപ്പം രോഗപ്രതിരോധശേഷിയും നൽകുന്നു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗ പ്രതിരോധശേഷി കൂട്ടുന്നതാണെന്ന് മറന്നു പോകരുത് എന്ന് ഓർമിപ്പിച്ചു കൊണ് ഞാൻ നിർത്തുന്നു


ഭാഗ്യ B. S
4 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം