ജി.എച്ച്.എസ്. രയരോം/അക്ഷരവൃക്ഷം/ഹസ്തദാനം

Schoolwiki സംരംഭത്തിൽ നിന്ന്
ഹസ്തദാനം

തളർന്നു പോയിരിക്കുന്നു അയാൾ

കുുറ്റബോധത്താൽ

താൻ കാരണം തോരാത്ത മഹാമാരിയിൽ

ഒരു കു‍ഞ്ഞു തുള്ളിയായ്

തൻറെ പൊന്നോമനയും....

പതിയെ അവൻ മരണത്തോ‍ടടുക്കുമ്പോൾ

അലിഞ്ഞു ചേരുകയാണ് അച്ചനും നിസഹായതയിൽ

അന്നറി‍ഞ്ഞിരുന്നില്ല അയാൾ

ഒരു ഹസ്തദാനത്തിൽ

ഞരങ്ങി തീരുന്നതായിരുന്നു

ഈ ലോകമെന്ന്

ഇന്നും

നിർജീവങ്ങളായ ആ കണ്ണുകളാൽ

അയാൾ കാണുന്നു

നിരവധി ഹസ്തദാനങ്ങൾ

ഓർക്കുക നിങ്ങളെങ്കിലും

നാളെ അവ നമ്മളെയും

വേട്ടയാടുമെന്ന്

ജി എച്ച് എസ് രയരോം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത