ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി
ദൃശ്യരൂപം
പരിസ്ഥിതിസംരക്ഷണത്തിൽ കാവുകളുടെ ആവശ്യകത
ഒരു ദേശത്തിന്റെ ജൈവവൈവിധ്യ സംരക്ഷണത്തിലും കാലാവസ്ഥാനിയന്ത്രണത്തിലും പരമപ്രധാനമായ പങ്കുവഹിക്കുന്ന വനത്തിന്റെ ചെറുപതിപ്പുകളാണ് കാവുകൾ .മനുഷ്യനും മൃഗങ്ങളും സസ്യജന്തുജാലങ്ങളും ദൈവങ്ങളും സമരസപ്പെട്ടുകഴിഞ്ഞ ഒരു കാലഘട്ടത്തിൽ ഫലഭൂയിഷ്ഠമായ ധാരാളം ചെടികളും ഔഷധതോപ്പുകളും നിറഞ്ഞ പ്രപഞ്ചവിതാനത്തിന്റെ ഭാഗമായിരുന്നു ഈ കാവുകൾ . ജൈവവൈവിധ്യത്തിന്റെ മാതൃകയായ ഈ കാവുകളെ വിശുദ്ധവനങ്ങൾ എന്നറിയപ്പെടുന്നു . പ്രകൃതിയേയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ടുമുതലേ നിലനിന്നിരുന്നാൽ വനത്തെ ഉപജീവനമാർഗമായി കരുതിയിരുന്നു . പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു .ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചുപോരുന്ന കാടിന്റെ ലഘുരൂപങ്ങളാണ് കാവുകൾ . പൗരാണിക കാലം മുതൽ തന്നെ ദ്രാവിഡ ജനത പ്രകൃതിയേയും വൃക്ഷങ്ങളെയും ആരാധിച്ചിരുന്നു .ആര്യസംസ്കാരമാണ് ഇതിന്റെ വേരുറപ്പിക്കലിന് കാരണം
ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്ന ഈ കൊച്ചുകേരളത്തിൽ വരൾച്ച ,പ്രളയത്തിൽ സർവ്വതും നശിച്ച ഇവിടെ ഇനി വരൻ പോകുന്നത് ഇതിലും വലിയ ദുരന്തങ്ങളാണ് .അതിനൊക്കെ ഇനി ഒരേയൊരു പരിഹാരമേയുള്ളൂ പ്രകൃതിയെ നശിപ്പിക്കരുത് എന്നു മാത്രം . സർവചരാചരങ്ങളും ഈശ്വരനായി കാണാൻ പൂർവികർ നമ്മെ പഠിപ്പിച്ചത് എന്തിനാണ് എന്ന് അറിയാമോ?പ്രകൃതിയെ നശിപ്പിക്കാതിരിക്കാനാണ്.
കേരളത്തിലെ പ്രധാന ദേവതകൾ ആയ കാളി , അയ്യപ്പൻ, കരിങ്കാളി , ചാമുണ്ഡി, കുട്ടിച്ചാത്തൻ , ഇവർ കുടികൊള്ളുന്നതാണ് കാവുകൾ. ഭൂമിയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന ഇടങ്ങകളാണ് കാവുകൾ. അവയെയാണ് മനുഷ്യർ വാശിപ്പിക്കുന്നത്. ഇത്തരം കാവുകളാണ് ആവാസ വ്യവസ്ഥയ്ക്ക് ഉദാഹരങ്ങൾ. പ്രകൃതിയുടെ വരദാനമാണ് കാവുകൾ. അത് നശിപ്പിക്കരുത്. ആവാസവ്യവസ്ഥാ നിലനിൽക്കണമെങ്കിൽ ഈ കാവ്കൾ ഉണ്ടാകണം. കാവ് തീണ്ടരുതെ..മനുഷ്യ...ജൈവസാമ്പത്തിന്റെ കലവറയായ കാവുകളാണ് ജലസംരക്ഷണത്തിനു പ്രധാന പങ്കു വഹിക്കുന്നത്.
നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നത് പോലെ പരിസ്ഥിതിയുടെ ഒരു ഭാഗമായ കാവുകളെയും സംരക്ഷിക്കുക.എത്രയും സൗഭാഗ്യങ്ങൾ നൽകുന്ന നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കരുതേ...അതുപോലെ പരിസ്തിയുടെ ഒരു ഭാഗമായ കാവ് തീണ്ടരുതെ....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ