എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 | color=2 }} കൊറോണ എന്ന covid-19 ആദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

കൊറോണ എന്ന covid-19 ആദ്യമായി ചൈനയിലെ വുഹാൻ എന്ന പ്രദേശത്തു നിന്നാണ്. വുഹാനിൽ നിന്ന് ആരംഭിച് അവസാനം നമ്മുടെ കേരളത്തിലേക്കും എത്തി. കൊറോണ എന്ന മഹാ മാരി ലക്ഷങ്ങളോളം ജനങ്ങളെയാണ് കൊന്നൊടുക്കിയിരിക്കുന്നതു. കേരളത്തിൽ 2 പേരാണ് ഈ മഹാമാരി വന്നു മരിച്ചത്. ലക്ഷകണക്കിന് ജനങ്ങളാണ് നമ്മുടെ ലോകത്തിൽ നിരീക്ഷണത്തിലുള്ളവരും, കൊറോണ സ്ഥിതീകരിച്ചവരും. അതുകൊണ്ട് ഈ അദ്ധ്യാനവർഷത്തിൽ വളരെ നേരത്തുതന്നെ സ്കൂൾ പൂട്ടുകയും, പരീക്ഷകൾ നിർത്തിവയ്ക്കുകയും ചെയ്തു. ഇതിന്റെ ലക്ഷണങ്ങൾ പനി, ചുമ, ശ്വാസതടസം എന്നിവയാണ്. 14 ദിവസമാണ് നിരീക്ഷണത്തിൽ ഇരിക്കേണ്ടത്. അതുകൊണ്ട് നമ്മുടെ പ്രധാനമന്ത്രി രാജ്യമൊട്ടാകെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു വേണ്ടി നമ്മുടെ പോലീസുകാരും, ആരോഗ്യപ്രവർത്തകരും നന്നായി പരിശ്രമിക്കുന്നു. ഈ മഹാമാരിയെ ചെറുത്ത്‌ തോൽപിക്കാൻ നമ്മൾ എല്ലാവരും മുൻകരുതലുകൾ എടുക്കേണ്ടതാണ്. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചാൽ ഈ മഹാമാരിയെ ചെറുത്ത്‌ തോൽപിക്കാൻ കഴിയും. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക, കൈകൾ സോപ്പ്, ഹാൻഡ്‌വാഷ്, സാനിറ്റിയ്സർ എന്നിവ ഉപയോഗിച്ചു കഴുകുക, കണ്ണിലോ, മൂക്കിലോ, വായിലോ കൈകൾ കൊണ്ടു തൊടാതിരിക്കുക, തുമ്മുമ്പോഴും, ചുമക്കുമ്പോഴും, തൂവാലയോ, tissue പേപ്പറോ ഉപയോഗിക്കുക. നമ്മുടെ ലോകത്തെ കൊറോണ എന്ന മഹാമാരിയിൽ നിന്ന് രക്ഷിക്കാം.

ഐശ്വര്യ
9 F എച്ച്.എസ്.മുണ്ടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം