ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷംസൗഹൃദം/

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=സൗഹൃദം<!-- color - സമചിഹ്നത്തിനുശേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൗഹൃദം

രാവിലത്തെ ചായ കഴിഞ്ഞ്

ടി.വി കണ്ടിരിക്കുമ്പോൾ

അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും..

അപ്പോൾ അമ്മ വിളിച്ചുണർത്തി

ചൂടു ചായ കൊടുക്കുമെന്നും..

ഉച്ചയൂണ് കഴിഞ്ഞ്

രണ്ടു പേരും ഒന്ന് മയങ്ങുമെന്നും..

പറമ്പിൽ

തൊട്ടാവാടിപ്പൂക്കളുണ്ടെന്നും..

വൈകുന്നേരം

മുറ്റത്തെ മാവിൻ തണൽ

സിറ്റ് ഔട്ടിലെ കസേരയോട്

കുശലം പറയാൻ വരുമെന്നും..

അഞ്ചുമണിയുടെ വെയിൽ

ഊണുമേശപ്പുറത്ത്

വിരിയിടുമെന്നും..

ഇന്നലെ വന്ന കൊറോണയാണ്

കാട്ടിത്തന്നത്..


6 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത