മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മിന്നുവും അമ്മുവും

Schoolwiki സംരംഭത്തിൽ നിന്ന്
18:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muneermunnu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മിന്നുവും അമ്മുവും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിന്നുവും അമ്മുവും


പതിവുപോലെ മിന്നു കടയിൽ സാധനം വാങ്ങാൻ പോവുകയായിരുന്നു.അവൾ സാധനം വാങ്ങാൻ പോകുന്ന വഴിക്കാണ്അവളുടെ ഉറ്റ ചങ്ങാതിയായിരുന്നു അമ്മുവിൻെറ വീട്. അമ്മുവിൻെറ വീടനടുത്ത് എത്തിയപ്പോൾ മിന്നു ഉറക്കെ വിളിച്ചു തൻെറ ചങ്ങാതിയെ കണ്ട സന്തോഷത്തിൽ ഒാടിവന്ന അമ്മു പെട്ടെന്ന് പരിഭ്രമിച്ചു. കുറച്ച് അകലം മാറിനിന്ന് കൊണ്ട് അവധിക്കാല വിശേഷങ്ങൾ പങ്കുവെച്ചു.ഇത് കണ്ട മിന്നു ചോദിച്ചു എന്താ അമ്മു നീ ഇങ്ങനെ മാറി നിന്ന് സംസാരിക്കുന്നത്. പത്രം, ടീവി,പോലെയുളള മാധ്യമങ്ങൾ ഇല്ലാത്ത പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് മിന്നു .അതുകൊണ്ടാണ്അമ്മു മീന്നുവിനോട് ഇത്രയും നല്ലസൗഹ‍ൃദവും അടുപ്പവും കാണിക്കുന്നത്.കാര്യങ്ങളെല്ലാം വിശദമാക്കുകയും ചില പത്രവാർത്തകൾ കാണിക്കുകയും ചെയ്തു.കൊറോണ എന്നൊരു ഭീകരാവസത മിന്നുവിന് അപ്പോഴത്രേ മനസ്സിലാവുന്നത്.നാട്മുഴുക്കെ ഈ പകർച്ചവ്യാധിയെ പറ്റിയുളള സംസാരവും നിയന്ത്രണവും സംരക്ഷണ സംവിധാനങ്ങളെല്ലാം അമ്മു തൻെറ കൂട്ടുകാരിക്ക് പറങ്ങു നൽകി. കടയിൽ പോകുന്ന മിന്നുവിനോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെടുകയും തൻെറ കയ്യിലുണ്ടായിരുന്ന പുതിയ മാസക് മിന്നുവിന് നൽകുകയും ചെയ്തു. പ്രിയകൂട്ടുകാരിയോട് യാത്രപറങ്ങു പിരിഞ്ഞു. കടയിൽ നിന്ന് തിരിച്ചുവന്ന മിന്നു അമ്മയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.മാസ്ക് ധരിച്ചു നടക്കാനും, കൈകൾ കഴുകി,അകലം പാലിച്ച് നടക്കാനും ,ആൾക്കുട്ടമുളള സ്ഥലങ്ങളിൽ പോകാതിരിക്കാനും സ്വയം സംരക്ഷണം നടത്തണമെന്നും മിന്നു പറഞ്ഞു. അപ്പൊഴാണ് അമ്മ തനിക്ക് കിട്ടിയ അറിവുകൾ മിന്നുവിന് പകർന്ന് നൽകിയത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാലകൊണ്ട് മുഖം പൊത്തുകയും വേണം വീട്ടിൽ തന്നെ ഇരിക്കണം ,വീടാണ് ഏറ്റവു വലിയ സംരക്ഷണ സ്ഥലം എന്നും പറഞ്ഞു നൽകി. ഭയമല്ല വേണ്ടത് ജാഗ്രതയാണ് കൊറോണയെ തുരത്തിവിടൂ.......... കൂട്ടരെ

ഫാത്തിമത്ത് ഫർഹ.പി
നാലാം തരം [[|മുണ്ടേരി എൽ.പി സ്കൂൾ]]
കണ്ണുർ നോർത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ