എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/സ്നേഹവീട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹവീട്

കോവിഡ് 19 നെക്കുറിച്ചുള്ള വാർത്ത കാണുകയായിരുന്നു അപ്പു.പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺപ്രഖ്യാപനത്തെ തുടർന്ന് കളികളിൽ ഒന്നും പങ്കെടുക്കാതെ വീട്ടിൽ തന്നെ ഇരിക്കുകയാണ് അപ്പു. അവൻ മാത്രമല്ല ,അവന്റെ കൂട്ടുകാരും വീട്ടിൽ തന്നെയാണ്. അപ്പുവിന്റെ സാധനങ്ങൾ വാങ്ങി വീട്ടിൽ വന്നതേയുള്ളൂ. ഈ കാഴ്ച അപ്പുവിനെ സംബന്ധിച്ച് സന്തോഷം നിറഞ്ഞ കാഴ്ചയാണ്.കാരണം അവന്റെ അച്ഛൻ വീട്ടുകാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ കൂട്ടുകാരുമായി കറങ്ങി നടക്കുന്നൊരാളാണ്.അച്ഛൻ കൊണ്ടുവന്ന സാധനങ്ങളുമായി അമ്മ സന്തോഷത്തോടെ അടുക്കളയിലേയ്ക്ക് പോയി. അന്ന് വൈകുന്നേരം അപ്പുവിന്റെ അച്ഛന്റെ രണ്ടു കൂട്ടുകാർ' വീട്ടിലേയ്ക്ക് വന്നു.അവർ കൊറോണാരോഗത്തെപ്പറ്റിയും, ലോകത്തിന്റെ ഇല്ലാം നന്ന അവസ്ഥയെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നു. ആകെ വിഷമത്തിലാണ് എല്ലാവരും .വീടിനു പുറത്തു പോലും ഇങ്ങാൻ കഴിയാത്തതിനാൽ അവർ മറ്റുള്ളവരെയും നിയമപാലകരെയും പറ്റി ദേഷ്യത്തോടെ സംസാരിക്കുകയാണ്.ഇത് കേട്ടപ്പോൾ അപ്പുവിന്റെ മനസ്സ് ഒരു പാട് വേദനിച്ചു. നമുക്കു വേണ്ടിയാണ് ഈ പ്രതിരോധ പ്രവർത്തനങ്ങൾ എന്ന കാര്യം ഇവരാരും മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്ത് അവന്റെ വിഷമം കൂടി. അപ്പോഴാണ് അച്ഛനും കൂട്ടുകാരും പുറത്തേയ്ക്ക് പോകാൻ തീരുമാനിച്ചത്.അവർ പുറത്തേയ്ക്കറങ്ങി. ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടു നിൽക്കുകയായിരുന്ന അപ്പു പറഞ്ഞു, "അച്ഛാ ഇപ്പോൾ പുറത്തേയ്ക്ക് പോകരുത്. നമ്മൾ എല്ലാവരും ഒരുമിച്ചു നിന്നാൽ മാത്രമേ ഈ മഹാമാരിയെ തുരത്താൻ സാധിക്കുകയുള്ളൂ" "എനിക്കറിയാം എന്നാ വേണ്ടതെന്ന് നീ എന്നെ പഠിപ്പിക്കാൻ വരണ്ട " അച്ഛൻ അവനെ അകത്തേയ്ക്ക് പറഞ്ഞു വിടാൻ ശ്രമിച്ചു. പക്ഷേ അപ്പു പിൻമാറിയില്ല. അവൻ പറഞ്ഞു " അച്ഛന് ഒന്നും അറിയില്ല. അറിയാമായിരുന്നെങ്കിൽ ഈ ലോകത്തെ വിഴുങ്ങുന്ന കൊറോണയെന്ന മഹാരാരിയെ തുരത്താൻ വേണ്ടി ഇത്ര കഷ്ടപ്പെടുന്നവരെ അച്ഛൻ കാണുന്നില്ലേ? അറിഞ്ഞു കൊണ്ട് ആരെങ്കിലും ആപത്തു വരുത്തുമോ?" പന്ത്രണ്ട് വയസ്സുള്ള അവന്റെ കരുതൽ പോലും നമുക്കില്ലാതെ പോയല്ലോ എന്ന് അപ്പുവിന്റെ അച്ഛനും കൂട്ടുകാർക്കും മനസ്സിലായി.

മിഥുൻ കൃഷ്ണ
5 ബി എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത