മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/ഒരു കൊറോണാക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണാക്കാലം

നാം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 ന്റെ വ്യാപനം എങ്ങനെ തടയാം എന്നതിനെപറ്റിയാണ് ഞാൻ ആദ്യം ഇവിടെ പ്രതിപാദിക്കുന്നത് .
സാമൂഹിക അകലം പാലിക്കുക , വ്യക്തിശുചിത്വം പാലിക്കുക , ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക . പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക . തൂവാല കൊണ്ട് മുഖം മറയ്ക്കുക . രോഗികളുമായി സമ്പർക്കം ഒഴിവാക്കുക . അനാവശ്യ യാത്രകൾ ഒഴിവാക്കുക .

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ക് ഡൗൺ ന്റെ ഗുണങ്ങളും ദോഷങ്ങളും ആണ് ഞാൻ ഇവിടെ അടുത്തതായി പ്രതിപാദിക്കുന്നത് .

ഗുണങ്ങൾ  :

തോന്നലുകൾക്കും സംശയങ്ങൾക്കും മരുന്നിനു ഓടുന്ന പതിവ് നിർത്തി . ശരീര വേദന, ജലദോഷം, തുമ്മൽ, ക്ഷീണം ഇതിനെല്ലാം സി .ടി സ്കാൻ ചെയ്തു പണം കളയുന്ന പരുപാടി നിർത്തി . മരുന്ന് വാങ്ങലും കഴിക്കലും കുറഞ്ഞതോടെ സ്വാഭാവിക പ്രതിരോധവും ആരോഗ്യവും കൂടി. തട്ടുകട,പെട്ടിക്കട, ഫാസ്റ്റഫുഡ് , ഹോട്ടൽ എന്നിവ നിർത്തിയതോടെ പലകുറി വറുത്തു പുകഞ്ഞ എണ്ണയും അതിന്റെ എക്കലും വയറ്റിൽ ചെല്ലുന്നതു ഇല്ലാതായി . റോഡിൽ ആക്‌സിഡന്റിൽ മരിക്കേണ്ട ഒരു 200 പേരെങ്കിലും ഇപ്പോൾ സുഖമായി വീട്ടിലിരിക്കുന്നു .

ദോഷങ്ങൾ  :

മരുന്ന് വ്യാപാരം കുറഞ്ഞു, മെഡിക്കൽഷോപ്പുകൾ കഷ്ടത്തിലായി ,ആശുപത്രികളിൽ ഇപ്പോൾ രോഗികൾ ഇല്ല , കോടികൾ വിലകിട്ടേണ്ട ലാബുകൾ പൂട്ടി , അവർക്കു രക്തം പരിശോധിക്കാനും സ്കാനിംഗ് നടത്താനും ആളിനെ കിട്ടാതായി . അനേകം സ്വകാര്യ ആശുപത്രികൾ പൂട്ടി , രോഗികൾ ഇല്ലാത്തതുമൂലം അനേകം നഴ്സുമാരെ പിരിച്ചുവിട്ടു , അനേകം തൊഴിലാളികൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ടു, എന്നിങ്ങനെ പോകുന്നു ദോഷവശങ്ങൾ .

ലയ ബിനു
6 ബി ലയ ബിനു ,എസ് വി പി എം എൻ എസ് എസ് യൂ പി എസ് മണപ്പള്ളി ,കൊല്ലം ,കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം