ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ഒരു കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ എന്നൊരു ഭീകരൻ
അവനൊരു കുഞ്ഞു കൃമി കീടം
 ഏഴേഴു ലോകവും വിറപ്പിച്ചുകൊണ്ടവൻ
പടരുന്നു വേഗം കാട്ടുതീ പോൽ
ബുദ്ധിയിൽ കേമനാം മാനുഷരൊക്കെ
അവനെ ഭയന്നങ് മാറിനിന്നു
മാനവർ ഒക്കെയും മരീച്ചിടുമ്പോൾ
രാജ്യങ്ങൾ ഓരോന്നും ഭയന്നീടുന്നു
ഇനി ഊഴം തന്റെതെന്നോർത്തവർ
ഓടി ഒളിക്കുവാൻ ശ്രമിച്ചിടുന്നു
കണ്ണിലും കാണാത്ത പിടിക്കാനും കഴിയാത്ത
കൊറോണേ നീ ഇത്ര ഭീകരനോ?
അഹന്തകൾ എല്ലാം കളയുക മനുജാ നീ
പണമല്ല കരുതലാണ് വലുതെന്നറിയുക .

ആശിഷ് ബിജു
[[44314|]]
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020