അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ
ആമുഖം
ചേരാനല്ലൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തനയുയര്‍ത്തി നില്ക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1943ല്‍ സ്ഥാപിതമായ അല്‍ഫറൂഖ്യാ ഹൈസ്കൂള്‍ . ആ കാലഘട്ടത്തില്‍ സമീപ പ്രദേസങ്ഹളിലൊന്നും ഹൈസ്കൂള്‍ ഉണ്ടായിരുന്നില്ല.കൊച്ചി രാജാവിന്റെ പ്രത്യേക താത്പര്യ ത്താല് നേടിയെടുത്ത ഹൈസ്കൂള്‍ എന്ന സ്വപ്നം ഒരു ഹാളിലാണ് ആരംഭിച്ചതു്. ഈ സ്കൂളിനു വേണ്ട കെട്ടിടങ്ങള്‍ മട്ടാ ഞ്ചേരിയിലുള്ല കെ എന്‍ സാഹിബ് ഇസ്മയില്‍ ഹാജി ഈസ സേട്ട്, ബീഗം റഹിമ ബീവിയുടെ ഓര്‍മ്മയ്കായിട്ടും ,ടി .സുധാകര മേനോന്‍ തന്റെ മുത്തച്ഛനായ തുമ്പക്കോട്ട് കെച്ചു ഗോവിന്ദ പിള്ള യുടെ ഓര്‍മ്മയ്ക്കായിട്ടും സംഭാവനയായി നല്കിയതാണു്.
മുന്‍ എംപി സേവ്യര്‍ അറയ്ക്കല്‍ സ്പീക്കര്‍ ഹംസക്കുഞ്ഞ് ഉന്നത പദവിയിലുള്ള ധാരാളം വ്യ ക്തികള്‍ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. പരിശ്രമ ശാലികളായ അദ്ധ്യാപകരുടേയും മാനേജ് മെന്റിന്റേയും പ്രവര്‍ത്തനഫലമായി ഈ വിദ്യാലയം വിദ്യാഭ്യാസ കലാ സാംസ്കാരിക മേഖലകളില്‍ ഉന്നത നിലവാരം പുലര്‍ത്തി വരുന്നു.ഇപ്പോള്‍ അഞ്ഞൂറോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.സിഎം എ, ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍ ,ഗവ:എല്‍ പി എസ്്,ജോസാലയം തുടങ്ങിയ സ്കൂളുകളും ഇവിടുത്തെ ഫീഡിംഗ് സ്കൂളുകളാണ്.