എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ

ശൂന്യത തളം കെട്ടിയ നഗരവീഥികൾ എങ്ങും
മരണത്തിന്റെ വിളികൾക്ക് കാതോർക്കുന്നു.
ഇന്നലെകൾ നിറം പക‍ർന്നഗോപുരങ്ങൾ
ഇന്ന് വിളക്കിന്റെ നാളങ്ങൾ അർദ്ധപ്രഭങ്ങളായി
ജവേന തിരിഞ്ഞ ജീവിതചക്രങ്ങൾ
നിശ്ചലങ്ങളായി നിന്നു.
നാദങ്ങൾ നിലച്ച വീഥികളിൽ
ശവവണ്ടിയുടെ ഞരക്കങ്ങൾ
ലോകം കീഴടക്കിവരുന്ന കോറോണയെ
ദൈവത്തിന്റെ നാട്ടിൽ തളയ്ക്കാൻ ഞങ്ങൾ സുസജ്ജം
 

സേതുലക്ഷ്മി
10 എച്ച് എസ് എസ് പനങ്ങാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത