സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45033 (സംവാദം | സംഭാവനകൾ) (POEM)

നല്ലൊരു പുലരിക്കായ്

    ________

ജീവിതതാളുകൾ ഭംഗിയാക്കീടുവാൻ പ്രതിരോധിച്ചീടേണം കാലനാം രോഗങ്ങളെ....

രോഗങ്ങൾ പലതരം കോളറ, ഡങ്കിപ്പനി, നിപ്പയോ ഇപ്പോഴിതാ വാഴുന്നു കൊറോണയും...

മനുഷ്യരാശിക്കെന്നും ദുരിതങ്ങൾ മാത്രം സമ്മാനിക്കുന്നതോ തന്റെ ദുഷ്കരമാം പ്രവർത്തികൾ....

കൊറോണയാം നാശത്തെ തുരത്തി ഓടിച്ചീടാൻ സാധിക്കും നമ്മൾക്ക് കേരളമക്കൾക്ക്....

വീട്ടിലിരുന്നീടാം പോഷകം കഴിച്ചീടാം നന്നായി കൈകഴുകീടാം നല്ല നാളേക്കായി പൊരുതീടാം....

ഒത്തൊരുമിച്ചു നിന്നാൽ മലയുംപോരുമെന്ന പഴഞ്ചൊല്ലോ ഇവിടെ സ്വായത്തമാക്കീടാം....

അനുസരിച്ചീടാം നമ്മൾക്ക് സർക്കാരിനെ മുഖ്യമന്ത്രിയേ നല്ലൊരു ഭാവിക്കായി നല്ലൊരു പുലരിക്കായ്....


                                                ANN MARIA GEO
                                                CLASS IX