ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ വ്യക്തിശുചിത്വം
കൊറോണക്കാലത്തെ വ്യക്തിശുചിത്വം -->
നമുടെ നാട് മാത്രമല്ല ലോകം തന്നെ ഇന്ന് വളരെ ഗുരുതരമായ ഒരു സാഹചര്യത്തിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ സർക്കാരും ആരോഗ്യ വകുപ്പും കൊറോണ ഭീഷണിയിൽ അതീവ ജാഗ്രതയിലാണ്. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സാങ്കേതിക വിദ്യയെ അതിക്രമിച്ച് ലോകത്തെ ഏറ്റവും ചെറിയ സൂക്ഷ്മമായ രോഗാണുക്കൾ മാനവരാശിക്കു മീതെ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് ഭീഷണിപ്പെടുത്തുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നമുക്ക് വേണ്ടത് പൂർണ്ണമായ ജാഗ്രതയാണ്. അതോടൊപ്പം ശ്രദ്ധയോടെയുള്ള അച്ചടക്കവും ചിട്ടയുമുള്ള ജീവിതശൈലികൾ വളർത്തിയെടുക്കുക. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആഹാരരീതിയും വ്യായാമവും നമുക്ക് അത്യാവശ്യമാണ്. ആവശ്യത്തിന് ശുദ്ധമായ വെള്ളം കുടിക്കുക. നമുക്ക് നല്ലൊരു ജീവിതരീതി പടുത്തുയർത്തുന്നതിന് കൃത്യമായ ചിട്ടകളും ക്രമീകരണങ്ങളും ഉണ്ടാവണം. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ ക്ലാസ്സുകൾ, പരീക്ഷകൾ, യാത്രയയപ്പുയോഗങ്ങൾ, ഉത്സവങ്ങൾ, കല്യാണങ്ങൾ തുടങ്ങി എല്ലാറ്റിനും ഉപാധികളോടെയുള്ള നിയന്ത്രണങ്ങളിലൂടെയാണ് ഓരോ ദിവസവും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൈകൾ വൃത്തിയയി കഴുകുക. പൊതുജന സമ്പർക്കം പൂർണമായി ഒഴിവാക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ വേണ്ടെന്ന് വെക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക തുടങ്ങിയവ ചെയ്താൽ പൂർണ്ണമായ ജാഗ്രതയോട് കൂടി നമുക്കും കൊറോണ വൈറസിനെ പിടിച്ചു നിർത്താമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാ കൂട്ടുകാരോടും ഒരിക്കൽ കൂടി സമ്പർക്കങ്ങൾ പരമാവധി ഒഴിവാക്കി പൂർണ്ണമായ ജാഗ്രതയോടു കൂടി അധികാരികളുടെ നിർദേശങ്ങൾ പൂർണ്ണമായി അനുസരിച്ചുകൊണ്ട് ജാഗ്രത പുലർത്തി നമ്മൾ ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ