സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/നിരഞ്ജന എന്ന പെൺകുട്ടി
നിരഞ്ജന എന്ന പെൺകുട്ടി ഒരിടത്ത് ഒരു കർഷകനുണ്ടായിരുന്നു. ആ കർഷകന് രണ്ട് മക്കളുണ്ടായിരുന്നു. ഒരാണും ഒരു പെണ്ണും. നിരഞ്ജന എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര് . പഠിത്തത്തിൽ രണ്ടുപേരും മിടുക്കരായിരുന്നു. പൂന്തോട്ടം നിർമിക്കലായിരുന്നു നിരഞ്ജനയുടെ ഹോബി. റോസാപൂക്കളോടാണ് നിരഞ്ജനക്ക് ഏറെ ഇഷ്ടം. എല്ലാ ദിവസവും അവൾ ചെടികൾക്ക് വെള്ളമൊഴിക്കും കൂടാതെ വളവും അവൾ ഇട്ടുകൊടുക്കും. എപ്പൊഴും എല്ലാവരോടും അവൾക്ക് തൻറെ പൂന്തോട്ടത്തെ കുറിച്ചേ പറയാനുള്ളു . അത്രക്ക് ഇഷ്ടമായിരുന്നു അവൾക്ക് അവളുടെ പൂന്തോട്ടം.
|