ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/അക്ഷരവൃക്ഷം/എൻ്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ ഗ്രാമം

ഇവിടെ ഒരു ഗ്രാമമുണ്ടായിരുന്നു
വയലുകള്ക്കപ്പുറം കുന്നുകൾ
ക്കപ്പുറം ഒരു ഗ്രാമമുണ്ടായിരുന്നു
എൻ്റെ രമണീയമായ ഗ്രാമം

                ഗ്രാമത്തിലുണ്ട് പച്ചിലകൾ
                നിറയെ വൃക്ഷങ്ങളും അവയെ
                തലോടും ഇളം കാറ്റുകളും
               പരിശുദ്ധവും പരിപാവനവുമെൻ്റെ ഗ്രാമം

പല വർണങ്ങളിൽ നിറഞ്ഞ പുഷ്പങ്ങളിൽ
തേൻ നുകരനെത്തും ചിത്ര ശലഭങ്ങളും
പല പല ജീവജാലങ്ങളുടെ
മധുരമായ ശബ്ദങ്ങളും ഗ്രാമത്തിലുണ്ട്

               കുന്നുകൾക്കപ്പുറം വയലുകൾ
               ക്കപ്പുറമുണ്ടൊരു തെളിനീരാൽ
               നിറഞ്ഞ പുഴയും മത്സ്യങ്ങളും
               മറ്റു ജീവജാലങ്ങളും

എവിടെപ്പോയി എവിടെപ്പോയി
ഹരിതാഭത്താൽ നിറഞ്ഞ
എൻ്റെ ഗ്രാമവും ഗ്രാമത്തിലെ കുന്നും
പുഴയും മറ്റു ജീവജാലങ്ങളും

              ഇവിടെ വൃക്ഷങ്ങൾ മുറിച്ചു പുഴകൾ
              അശുദ്ധമാക്കി കുന്നുകൾ ഇടിച്ചു നിരത്തി
              ഒന്നുമില്ല ബാക്കി എന്തെന്നറിയില്ല
              മനുഷ്യരിങ്ങനെ പ്രവർത്തിക്കുന്നു

ഇവിടെ ഹരിതഭംമാമൊരു ഗ്രാമ
മുണ്ടായിരുന്നു ഇപ്പോളതെവിടെ
അറിയില്ല എങ്ങോ മറഞ്ഞുപോയി
എൻ്റെ ഗ്രാമം.

അപർണ ദാസ്
10 A ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരണിയം
നെയ്യാറ്റിന്കര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത