ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്/അക്ഷരവൃക്ഷം/ഞാൻ കണ്ട കാഴ്ച
ഞാൻ കണ്ട കാഴ്ച
മുറ്റത്ത് പറന്നെത്തിയ സുന്ദരൻ മയിൽ.ഞാൻ ഏറെ നേരം നോക്കിയിരുന്നു.അമ്മ ഇന്നലെ ചക്കിക്ക് വിതറിയ അരി മണികൾ അവൻ ഓരോന്നോരോന്നായി കൊത്തിപ്പെറുക്കുന്നു. മോനേ... ഓടി വാ ,ഞാൻ ആ വിളി കേൾക്കാത്ത ഭാവത്തിൽ നിന്നു. ഞാനൊന്നനങ്ങിയാൽ സുന്ദരൻ പറന്നു പോകും. വീണ്ടും അമ്മയുടെ ഒച്ച . ണിം .... ണിം .... മീൻകാരൻ മുറ്റത്തെത്തി. സൈക്കിളിന്റെ ബെൽ കേട്ട് അവൻ പറന്ന് മരച്ചീനി തോട്ടത്തിലെത്തി. എന്താ, അമ്മേ.... ഞാൻ ഓടി അമ്മയുടെ അരികിലെത്തി. നീ എവിടെയായിരുന്നു. ഒരു പറ്റം കുരങ്ങന്മാർ ആ മാവിൻ ചില്ലയിൽ തൂങ്ങുന്ന കാഴ്ച കാണാനാ ഞാൻ വിളിച്ചത്.
ചേച്ചി, ഇന്ന് മീൻ വേണ്ടേ....?
|