ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/അവൾ

12:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14035 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അവൾ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവൾ

മഴയായ് നീയെന്റെ അരികിൽ വന്നു
പല തുള്ളിയായ് നീയെന്റെ നെറുകിൽ തൊട്ടു.
കുളിരായ് നീയെന്റെ അരികിൽ വന്നു
മൃദു സ്പർശമായ് നീയെന്റെ കവിളിൽ തെട്ടു.
മഴയും കുളിരും സ്വപ്നത്തിൽ കണ്ട ഞാൻ
മൃദു മന്ദ ഹാസത്താൽ ഉണർന്നിരുന്നു.
ജാലകം തുറന്നു ഞാൻ ദൂരേക്ക് നോക്കുമ്പോൾ
കണ്ടതോ ചന്ദ്രന്റെ പൂർണ രൂപം.
എങ്ങോ മറഞ്ഞൊരാ ചന്ദ്രൻ
ഇരുളിന്റെ മറനീക്കി പുലർക്കാലം മുന്നിൽ വന്നു.
കിളികൾ തൻ കള കള നാദവും സുഖമുള്ള
തുടി കൊട്ടിൻ ഇൗണവും കേട്ടനേര.
കൺ തുറന്നെങ്ങോ പോയൊരാ ചന്ദ്രനെ
കണ്ണിമ വെട്ടാതെ നോക്കി നിന്നു
 

അസ്‍ന ഹസ്സൻ എ .കെ
9 E ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത