14:00, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13380(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കൊലയാളി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയിലെ രാജാവാണ് ഞാൻ
ആനകളെ തോട്ടികൊണ്ട് വരുതിയിൽ നിർത്തി
സിംഹങ്ങളെ ബുദ്ധികൊണ്ട് അകറ്റി
ആകാശങ്ങളെ പോർവിമാനങ്ങൾ കൊണ്ട്
കീഴടക്കി
സമുദ്രങ്ങളിൽ യുദ്ധക്കപ്പൽ കൊണ്ട്
ഓളങ്ങളുണ്ടാക്കി
കുന്നുകളെ ജെ.സി.ബി കൊണ്ട് മുറിച്ചെടുത്തു
വലയുകളിൽ മാളിക തീർത്തൂ
മണൽ വാരി നദികളുടെ കഴുത്തറുത്തു
കായൽ കയ്യേറി ഫ്ളാറ്റുകൾ നിര്മ്മിച്ചു
ദുര തീരാഞ്ഞ് ചന്ദ്രനിലേക്ക്
ആളെ അയച്ചു.
ചൊവ്വയിൽ ഫ്ലാറ്റെടുക്കും
എന്നെ ഭീഷണിപ്പെടുത്തുന്ന
കൊറോണയെന്ന വൈറസിനെ ഞാൻ
കാലപുരിക്കയക്കും .
കാരണം ഞാനൊരു കൊലയാളിയാണ്..