റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്കൽ/അക്ഷരവൃക്ഷം/എരിയുന്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) (42355 എന്ന ഉപയോക്താവ് Rehmania E M School Manickal/അക്ഷരവൃക്ഷം/എരിയുന്ന ഭൂമി എന്ന താൾ [[റഹ്മാനിയ ഇ. എം. സ്കൂൾ മാണിക്...)
എരിയുന്ന ഭൂമി

അമ്മയ്ക്ക് മേലെ നാമിന്നുയർത്തി ആകാശമെത്തുന്ന ബഹുനില കെട്ടിടം .
വെട്ടി നശിപ്പിച്ചൊരാ മരങ്ങളൊക്കെയും അമ്മയ്ക്ക് തണലേകി നിന്നിരുന്നു.
കറുത്തിരുണ്ടൊരീ പുകച്ചുരുളുകൾ ശ്വാസകോശങ്ങളിൽ അർബുദം നിറച്ചു.
വെട്ടിമൂടിയ വയലും കുളവും മണ്ണിന്റെയുള്ളിൽ ഞെരിഞ്ഞമർന്നു.
മക്കളാം മാനവർ അമ്മയെ കൊന്നിട്ടമ്മയ്ക്ക് മേലെ ജീവിതം പണിയുന്നു.
അമ്മയാണ് ഭൂമിയെന്നെത്ര പറഞ്ഞാലും അമ്മയെ കൊല്ലുന്നിതാ മാനവർ.
 

ദൃശ്യ. ഡി
4 റഹ്മാനിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാണിക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത