ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/പ്രകൃതിയുടെ സ്നേഹം അനന്തമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ സ്നേഹം അനന്തമാണ്

ലോകത്തിലെ ഏറ്റവും വലിയ ചികിത്സകൻ പ്രകൃതിയാണ്. പ്രകൃതിയിലെ മരുന്ന് വായിൽകൂടി കഴിക്കണമെന്നില്ല. അത് കണ്ണിൽകൂടി സുന്ദരരൂപങ്ങളായി വരും. കാതിൽകൂടി മധുരവാണികളായി വരും. സ്നേഹമാണ് വലിയ മരുന്ന്. അത് മന്ദമാരുതനായും കിളികൊഞ്ചലാലും പുഷ്പസൗരഭ്യമായും നിന്നെ തഴുകുവാൻ വരും. ഗുരു നിത്യചൈതന്യയുടെ "അപൂർവ്വ വൈദ്യന്മാർ" എന്ന പുസ്തകത്തിൽ പതഞ്ജലിയുടെ ഉപദേശമായി കൊടുത്തിരിക്കുന്ന ഭാഗമാണിത് . പ്രകൃതിയുടെ സ്നേഹം അനന്തമാണ്. നമ്മൾ അകക്കണ്ണ് തുറന്നാൽ പ്രകൃതിയുടെ വാത്സല്യം നമ്മുടെ ഹൃദയത്തിലേക്ക് ആവാഹിക്കാൻ സാധിക്കും. നിലാവും കുളിർതെന്നലും നീലാകാശവും പൂക്കളും പുഴകളുമെല്ലാം നമ്മളെ സന്തോഷപൂർണമാക്കുന്നു; സ്നേഹിക്കാൻ നമുക്ക് പ്രേരണ നൽകുന്നു.

വിജിൻ വിൽ‌സൺ
3 B ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]