ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/മരംകൊത്തിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
മരംകൊത്തിയോട്

മരംകൊത്തീ മരംകൊത്തീ
മറന്നുപോയോ , എന്നെ മറന്നു പോയോ ?
തലയിലെ ചുവപ്പുമാ-
ച്ചുവപ്പിന്റടിയിലെ
വെളുപ്പുള്ളവരകളും
കറുപ്പു മാക്കറുപ്പിന്റെ
പിറകിലെ മഞ്ഞയുമാ-
മഞ്ഞയുടെയപ്പുറത്തെ
കറുപ്പുമൊക്കെയുള്ള
മരംകൊത്തീ മരംകൊത്തീ
മറന്നു പോയോ ,എന്നെ മറന്നു പോയോ ?
ഒരു പ്ലാവിൽ ഒരു മാവിൽ
തിടുക്കപ്പെട്ടൊരു തെങ്ങിൽ
പറന്നു നീ നടക്കുന്നു
മരപ്പണിക്കാരനെപ്പോൽ
തിടുക്കത്തിൽ പറക്കുന്നു
മരംകൊത്തീ മരംകൊത്തീ
എനിക്കൊരു തോണി വേണം
കതകിന്റെ തുറന്നിട്ട
പാളിയുടെ കാഴ്ച വേണം
ഒരു മേശ ഇരിപ്പിടം
ഒരു സ്കെയിൽ തീപ്പെട്ടികൾ
കടലാസും ബ്രഷുകളും
എനിക്കു നീ തരില്ലേ ?

സായന്ത്.പി.പി
3 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]