ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/മൈന പറഞ്ഞത്
മൈന പറഞ്ഞത്
കൃപേ കൃപേ അടുക്കളയിൽ നിന്നുള്ള അമ്മയുടെ വിളി കേൾക്കാം ലോക്ക് ഡൗണായിട്ടും അമ്മയെന്താ ഉറങ്ങാൻ സമ്മതിക്കാത്തത് എന്ന് പിറുപിറുത്ത് കൊണ്ട് പുതപ്പിനുള്ളിലേക്ക് നൂണ്ടുകയറുമ്പോഴാണ് ഞാൻ മറ്റൊരു ശബ്ദം കൂടി കേട്ടത് ജനാലക്കരികിലേക്ക് ഞാൻ ഓടിച്ചെന്നു. ക്രാ.. ക്രാ... ക്രീ.. ക്രീ... പാഠപുസ്തകത്തിൽ ഞാൻ കണ്ട അതെ മൈന ഒരു മുരിങ്ങ കമ്പിലിരിക്കുന്നു. അത് എന്നെ നോക്കി കളിയാക്കിച്ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. ഇതു വരെ ഉണർന്നില്ലേ എന്നൊരു പുഛ്‍വും! അതിന്റെ വിടർന്ന കണ്ണുകൾ എന്നോട് കഥ പറയുന്നോ?
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |