സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ കുഞ്ഞു മനസ്സിൻ പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞു മനസ്സിൻ പോരാട്ടം


പൂമ്പാറ്റ തൻ വർണ്ണ ശോഭയും
കിളികൾ തൻ മധുരശബ്ദവും
മനുഷ്യരുടെ അഴകിൻ പുഞ്ചിരിയും
ഭൂമിയിൽ എന്നും നിലനിൽക്കട്ടെ
വരുവിൻ വീടും പരിസരവും വൃത്തിയാക്കീടാം
സോപ്പു കൊണ്ട് കൈകൾ കഴുകീടാം
മുഖത്ത് മാസ്ക് ഉപയോഗിച്ചിടാം
രോഗാണുക്കളെ അകറ്റിടാം.
പ്രകൃതിയെ വ്യത്തിയാക്കീടാം
വിജയിക്കാനായി പ്രവർത്തിച്ചീടാം
മനസുകൾ തമ്മിൽ ചേർന്നീടാം
വീടും പരിസരവും വൃത്തിയാക്കീടാം
വൈറസിനെതിരെ പോരാട്ടം
കൂട്ടുകാരെ കൈകൾ മൂക്കിലും
കണ്ണിലും വായിലും പിടിക്കരുതേ
നമുക്ക് ഒന്നിച്ചു പിടച്ചിടണമെന്നാൽ
ഇന്നൊരൽപം അകലം പാലിച്ചിടാം
നാളെ ഒന്നിച്ചു പഠിച്ചീടാം
വീടും പരിസരവും വൃത്തിയാക്കീടാം
സ്വയം വൃത്തിയായീടാം 
നല്ല ശീലം നടപ്പാക്കിടാം
ശുചിത്വമേറിയ ഭാരത മണ്ണിൻ
മക്കൾക്കായി പ്രാർത്ഥിച്ചീടാം

ശ്രേയ എസ് ഹരിലാൽ
1 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത