Schoolwiki സംരംഭത്തിൽ നിന്ന്
ലോകമേ ശവക്കോട്ട
ലോകത്തിൻ സ്പന്ദനം ഞാനറിഞ്ഞു
മരണമണി കേട്ട് ഞാൻ നിശ്ചലനായ്
എന്ത് സുന്ദരമാം ഈ ലോകം
കൊറോണ തൻ രാക്ഷസൻ പിടിമുറുക്കി
മനം മടുപ്പിക്കുമിതെന്തു ലോകം
മനുഷ്യ വംശം ഗതിമാറിയെങ്ങോ
പരിഭ്രാന്തരായ് നെട്ടോട്ടമോടിടുമ്പോൾ
ജനപ്പെരുപ്പത്തെയൊതുക്കി നിർത്താൻ
കനത്ത സന്നാഹമൊരുക്കിടുന്നു
ഓരോ നിമിഷവും പൊലിയുന്ന ജീവനെ
വില കൽപ്പിച്ചീടാനേ നിവർത്തിയുള്ളൂ
ക്ലേശങ്ങൾ നീങ്ങുവാൻ മോഹമുണ്ടെങ്കിലും
മോശമായ് ജീവിതം നീങ്ങിടുമ്പോൾ
ജാതി മത ഭേദങ്ങൾ പോയ്മറഞ്ഞു
എല്ലാ മനുഷ്യനും തുല്യവില
സമത്വ സുന്ദരമീലോകം
സമ്പന്ന രാഷ്ട്രങ്ങൾ മുട്ടു മടക്കി
സർവം ദൈവത്തിലർപ്പിച്ചു മുന്നേറുമ്പോൾ
ദൈവത്തിൻ സ്വന്തം നാടായ കേരളം
ദൈവത്തിൻ കരുതലിൽ ആശ്രയിച്ചു
കേരളത്തിൻ പ്രവാസി മക്കളെയോർത്തു
കേരളമാം 'അമ്മ വിലപിക്കുന്നു
വന്നിടും വിപത്തുകൾ നീങ്ങിടും കൂരിരുൾ പോൽ
തന്നിടും സർവശക്തൻ നേരിടാനുള്ള ശക്തി
ജീവിത തോണിയിൽ സഞ്ചരിക്കുന്ന നാം
ഭാവിയിലെത്തുന്ന തീരം അനിശ്ചിതം
മന്ത്രിതൻ വാക്കുകൾ വേദവാക്യം
തന്ത്രിതൻ വാക്കുകൾ നിശ്ചലവും
ഒറ്റക്കെട്ടായ് മുന്നേറും പടുത്തുയർത്തും ഞങ്ങൾ
ലോകം പടുത്തുയർത്തും ഞങ്ങൾ
അണിനിരക്കും ഞങ്ങൾ കൈകോർത്തണിനിരക്കും ഞങ്ങൾ
സഹജീവികളെ കോർത്തിണക്കി കരകയറീടും ഞങ്ങൾ.
|