10:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsedava(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ സഫാൻ.ഇടവ ജി.എം.യു.പി.എസിൽ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്.
ഒട്ടും പ്രതീക്ഷിക്കാതെയാണല്ലോ നമുക്ക് സ്കൂൾ അടച്ചത്.
പരീക്ഷകളും നടന്നില്ല.ലോകത്തെങ്ങും കൊറോണ വൈറസ് പടർന്നിരിക്കുന്നു.
ഇതിന്റെ വ്യാപനം ഇല്ലാതാകുന്ന വരെയും എല്ലാവരും സുരക്ഷിതരായി
വീടുകളിൽ തന്നെ തുടരണം.കൂടാതെ സാമൂഹ്യ അകലം പാലിക്കണം.
വ്യായാമം.ശരിയായ ഉറക്കം.ശുചിത്വം എന്നിവ ശീലമാക്കണം.
മറ്റു രാജ്യങ്ങളിലെയും സ്ഥിതി ഇതു തന്നെ.
എന്റെ വാപ്പ കുവൈറ്റിലാണ് ജോലി ചെയ്യുന്നത്.ഇതു കാരണം ഒരു മാസമായി മുറിയിൽ
തന്നെയാണ്.ജോലിക്കു പോകുന്നില്ല.ഇങ്ങോട്ടു വരാനും കഴിയുന്നില്ല.
എത്രയും വേഗം ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് പ്രാർത്ഥിക്കാം.
സഫാൻ.എസ്.
1A ജി.എം.യു.പി.സ്.ഇടവ വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം