അലയുന്നു തേടുന്നു ആ അദ്വൈതശക്തിയെ മതമിന്ന് മദയാന പോലെ തല തല്ലി അലയുന്നു മതമിന്നു ഭൂമിയെ ഇവിടെവിടെ ഈശ്വരൻ ഇവിടില്ലീശ്വരൻ സത്യമാണീശ്വരൻ തത്വമാണീശ്വരൻ സത്യപ്രഭയിൽ നിറയു- ന്നൊരീശ്വരൻ ഇവയറിയാതെ എവിടെയോ തേടുന്നു നിങ്ങൾ ഈ മഹനീയ തത്വം പഠിക്കെന്റെ തോഴരേ മിഴികളിൽ കണ്ണുനീർ ഉപ്പായി മാറ്റുന്ന ജനനിയുടെ മക്കളെ കാണാതിരുന്നതോ ഒരു പ്രളയകാലവും മഹാമാരി പെയ്യുന്ന ഒരു ചെറിയ കണത്തിന് ഉറവെവിടെ കൂട്ടരേ ഒത്തു നിന്നിടാം ചേർന്നു നിന്നിടാം ഒന്നിച്ചു വണങ്ങീടാം ആ അദ്വൈതശക്തിയെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}