അലയുന്നു തേടുന്നു
ആ അദ്വൈതശക്തിയെ
മതമിന്ന് മദയാന പോലെ
തല തല്ലി അലയുന്നു
മതമിന്നു ഭൂമിയെ
ഇവിടെവിടെ ഈശ്വരൻ
ഇവിടില്ലീശ്വരൻ
സത്യമാണീശ്വരൻ
തത്വമാണീശ്വരൻ
സത്യപ്രഭയിൽ നിറയു-
ന്നൊരീശ്വരൻ
ഇവയറിയാതെ
എവിടെയോ തേടുന്നു നിങ്ങൾ
ഈ മഹനീയ തത്വം
പഠിക്കെന്റെ തോഴരേ
മിഴികളിൽ കണ്ണുനീർ
ഉപ്പായി മാറ്റുന്ന
ജനനിയുടെ മക്കളെ
കാണാതിരുന്നതോ
ഒരു പ്രളയകാലവും
മഹാമാരി പെയ്യുന്ന
ഒരു ചെറിയ കണത്തിന്
ഉറവെവിടെ കൂട്ടരേ
ഒത്തു നിന്നിടാം
ചേർന്നു നിന്നിടാം
ഒന്നിച്ചു വണങ്ങീടാം
ആ അദ്വൈതശക്തിയെ