പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ പ്രകൃതിസ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിസ്നേഹം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിസ്നേഹം


നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായതെല്ലാം ഈ അമ്മ ഇവിടെ ഒരുക്കിവെച്ചിരിക്കുന്നു. നമ്മെ കാത്തിരിക്കുന്ന അമ്മയെ ഹൃദയം തുറന്നു സ്നേഹിക്കുകയെന്നതാണ് നമ്മുടെ ധർമ്മം. പക്ഷേ, മനുഷ്യന്റെ ആർത്തി മൂലം അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതിനാശം. ഈ മണ്ണും ഈ ജലസമ്പത്തും ഈ വനസമ്പത്തും ഈശ്വരന്റെ വരദാനങ്ങളാണ്. ഇവയെ ദുരുപയോഗം ചെയ്യുക വഴി നമ്മൾ സ്വന്തം വാളാൽ സ്വയം വെട്ടി നശിക്കുകയാണ്. കൂട്ടുകാരെ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. ഇതിന് കുട്ടികളായ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും. പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണിയാണ്. ഈടുറ്റതും ഭാരക്കുറവും വിലക്കുറവും പ്ലാസ്റ്റിക്കിനെ ഉപഭോക്താക്കളുടെ ഇടയിൽ പ്രിയമുള്ളതാക്കുന്നു. അതിനാൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എവിടെയും എപ്പോഴും ലഭ്യമാണ്. എത്രയെത്ര പ്ലാസ്റ്റിക് കവറുകൾ ആണ് നാം ദിവസവും വാങ്ങി കൂട്ടുന്നതും വലിച്ചെറിയുന്നതും. വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് മണ്ണിൽ അലിഞ്ഞു ചേരാത്തതിനാൽ അത് പ്രകൃതിക്കു ദോഷം ചെയ്യും. അതിനാൽ നാം കഴിയുന്നത്രവിധം പ്ലാസ്റ്റിക്കിനു പകരം മറ്റു വസ്തുക്കൾ ഉപയോഗിക്കണം. കടകളിൽ പോകുമ്പോൾ ഒരു തുണിസഞ്ചി കൂടെ കരുതുന്നത് നല്ലതാണ്. വിദ്യാലയങ്ങളിൽ പ്ലാസ്റ്റിക് ദുരുപയോഗത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തണം. വീടുകളിലും കടകളിലും പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കണം. പ്ലാസ്റ്റിക് കത്തിക്കുന്നത് ആഗോളതാപനത്തിന് കാരണമാകുന്നു. ഇതിനെ ചെറുക്കാൻ നമുക്ക് പൊതുസ്ഥലങ്ങളിലും വീടുകളിലും വിദ്യാലയങ്ങളിലും മരങ്ങൾ വെച്ചു പിടിപ്പിക്കാം. നാടിന്റെ ജീവനാഡിയായ പുഴകളെ സംരക്ഷിക്കാം. ഒരോ മനുഷ്യനും ജീവിക്കാൻ ആവശ്യമായ എല്ലാ ഘടകങ്ങളും ഈ ഭൂമിയിലുണ്ട്; എന്നാൽ അവന്റെ അത്യാർത്തിക്കുള്ളതില്ല. ഭാവി തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടാകണം. പ്രകൃതിനശീകരണം അല്ല പ്രകൃതിസംരക്ഷണം ആയിരിക്കട്ടെ നമ്മുടെ ലക്ഷ്യം.

റിയാ രെൻജിത്
5 ഡി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം