ഉള്ളടക്കത്തിലേക്ക് പോവുക

ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ഈ ലോകജനനന്മക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leopulluvila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ ലോകജനനന്മക്കായ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ ലോകജനനന്മക്കായ്

പോരാടുവാൻ നീരമായിന്നു കൂട്ടരേ
പ്രധിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി -
നാലയാടികളിൽ നിന്നും മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
കൈകൾ നാം ഇടയ്ക്കിടയ്ക്ക്
സോപ്പുകൊണ്ട് കഴുകിടാം

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ടു മറച്ചിടേണം
പൊതുസ്ഥലത്തെ ഒത്തുചേരൽ
നിർത്തിടേണം നാം

അല്പകാലം നാമകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങേണ്ടതില്ല
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരാ കേട്ടുകൊൾക -

നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ ?
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ

ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരനെ കഥകഴിച്ചിടും

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ -
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകജനനന്മക്കായ് ...........

ആഗ്നസ് ടി എസ്
10 A ലിയോ തേർട്ടീന്ത് എച്ച് എസ് എസ്, പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത