കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/ആൽബം- അഹയൗ

11:35, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44081 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആൽബം- അഹയൗ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആൽബം- അഹയൗ


ആൽബങ്ങളിലൂടെ മറഞ്ഞു പോകുന്ന ചിത്രങ്ങളായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതത്തിലെ തെളിവുകൾ എന്ന് മീനു എപ്പോഴും പറയാറുണ്ട്. അവളാണ് എന്റെ ഏറ്റവുമടുത്ത കൂട്ടുക്കാരി. അവൾക്ക് ദൈവത്തെ വിശ്വാസമില്ല. എന്തു കൊണ്ടൊന്നു ചോദിച്ചാൽ 'പിന്നെന്തിനാ അമ്മയെ എനിയ്ക്കു കാട്ടിതരാത്തതെന്നു' ചോദിക്കും. അപ്പോൾ ഞങ്ങൾക്ക് ഒന്നും പറയാൻ കഴിയാതെ വരും. സത്യത്തിൽ അവളുടെ അമ്മ ആരാണെന്നോ എങ്ങനെയിരിക്കുമെന്നോ അവൾക്ക് അറിയില്ല. അതു കൊണ്ട് ഞാൻ അമ്മയുടെ കാര്യമൊന്നും അവളോടു പറയില്ല. ഒരിക്കൽ ഞങ്ങളുടെ വീട്ടിനടുത്തുള്ള ഒരു കുട്ടി കാര്യങ്ങൾ പറഞ്ഞു പറഞ്ഞ് വഴക്കായപ്പോൾ അവൻ അവളെ 'അമ്മയില്ലാത്തവളെ' എന്നു വിളിച്ചു അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ചതിനു ശേഷം അവളോട് ഞങ്ങളുടെ വീട്ടിനടുത്തുള്ള ആൽമരത്തിന്റെ ചില്ലയിൽ കയറി ആരും കാണാതിരുന്ന് കരയുമായിരുന്നു. അങ്ങനെയായിരിക്കെ ഒരിക്കൽ ഞാനവളോടു പറഞ്ഞു 'നിന്റെ അമ്മ ഒരിക്കൽ തീർച്ചയായും നിന്റെ അടുത്തേക്കു തിരിച്ചു വരും.' ഇതു പറഞ്ഞപ്പോൾ അവളുടെ മുഖത്തു വിരിഞ്ഞ സന്തോഷം എന്തിനേയും തോൽപ്പിക്കുന്ന തരത്തിലായിരുന്നു. എല്ലാ പ്രാവശ്യത്തെ പോലെ വെറുതെ പറയാതെ അത് ആരാണെന്നറിയണമെന്ന് എനിക്കും നോക്കി. അവൾ സ്കൂളിൽ പഠിക്കാൻ തുടങ്ങിയപ്പോഴാണ് മന്ദിരത്തിൽ താമസിച്ചിരുന്നത് എന്ന് അവൾ എപ്പോഴും പറയുമായിരുന്നു. അവിടെ അവൾ ഉപയോഗിച്ചിരുന്ന പഴയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഒടുവിൽ എന്റെ മാമന്റെ സഹായത്തോടെ ഞങ്ങൾ ആ സ്ഥലത്തെത്തി ചേർന്നു. അവിടുത്തെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മദർ ആയിരുന്നു. അവർ ഒരു പെട്ടിയിലാണ് ആ സാധനങ്ങളെല്ലാം വച്ചിരുന്നത് .അതിൽ അവളുടെ കുറച്ചു സാധനങ്ങളല്ലാതെ മറ്റൊന്നുമില്ലായിരുന്നു. ഒരു സൂചന പോലും അമ്മയെക്കുറിച്ച് കിട്ടിയില്ലല്ലോ എന്ന വിഷമത്തിൽ ഞങ്ങൾ തിരിച്ചു പോകുന്നതു കണ്ട മദർ ഞങ്ങളെ തിരികെ വിളിച്ചു. അവരുടെ കൈയിൽ ഒരു ആൽബം ഉണ്ടായിരുന്നു. അവൾ ഇവിടെ നിന്നും പോയതിനു ശേഷം ആരോ അയച്ചതാണെന്നു പറഞ്ഞത്. ഞങ്ങൾ വളരെ ആകാംശയോടെ ആ ആൽബം തുറന്നു. ആദ്യത്തെ പേജിൽ മക്കളെക്കുറിച്ചുള്ള ഒരു വലിയ എഴുത്തായിരുന്നു അതു വായിക്കാൻ മീനുവിനു താല്പര്യമില്ലായിരുന്നു. കാരണം അവളുടെ മനസ്സുനിറയെ അവളുടെ അമ്മ മാത്രമായിരുന്നു. എന്നാൽ അമ്മയുടെ ചിത്രം കണ്ടപ്പോൾ രണ്ടു പേരും ഒരുപോലെ സ്തംഭിച്ചു നിന്നു. ഞങ്ങളുടെ വീടിനടുത്തുള്ള ഹോട്ടലിലെ വേലക്കാരിയായിരുന്നു അവളുടെ അമ്മ. കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്നും പൊഴിഞ്ഞു. സ്വന്തം അമ്മ ഇത്രയടുത്തുണ്ടായിട്ടും മനസ്സിലാക്കിയില്ലല്ലോ എന്നും വല്ലാതെ തളർന്നു പോയി. പിന്നെ ഒന്നും മിണ്ടാതെ വണ്ടിയിലേക്കു കയറി അമ്മയുടെ അരികിലേക്കു പോയി. അമ്മയുടെയും മീനുവിന്റെയും സ്നേഹം കാണുന്നവരായിരുന്നാലും ഒന്ന് സന്തോഷം കൊണ്ട് കരഞ്ഞുപോകും. ഇതുവരെ കാണാത്ത തന്റെ അമ്മയെ മീനുവിന് തിരിച്ചു കിട്ടി. അതിനു കാരണമായ ആ ആൽബത്തിനു ഒരായിരം നന്ദി. അപ്പോൾ ഞാൻ ആലോചിച്ചു അത്രയ്ക്കും അർത്ഥപൂർണ്ണമാണ് ആൽബങ്ങൾ, അവയിലെ ചിത്രങ്ങൾ നമുക്കു ചിലപ്പോൾ വലിയ വലിയ സന്തോഷങ്ങൾ നൽകുന്നു.

അജ്ഞിത രാജീവ്
6 B കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ