പുള്ളി ചിറകാൽ ഓടി വരും പൂന്തോട്ടത്തിലെ റാണി മഴവിൽ നിറമാൽ എത്തുന്നു പൂന്തേൻ നുകരാൻ എത്തുന്നു മാനത്തിലൂടെ പാറി വരും സുര സുന്ദരി പൂമ്പാറ്റ രാവും പകലും പാറി നടക്കും പുള്ളിച്ചിറകാൽ പൂമ്പാറ്റ ചിറക് വിറച്ച് ആടിയാടി പാറി പോകും പൂമ്പാറ്റ പൂന്തോട്ടത്തിൽ ഭംഗിയാകാൻ എത്തുന്നല്ലോ പൂമ്പാറ്റ നമ്മുടെ സ്വന്തം പൂമ്പാറ്റ എന്തൊരു ചന്തം പൂമ്പാറ്റ