ജിഎൽ.പി.എസ്, പനയറ/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം ....

22:15, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42215 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയന്നിടില്ല നാം .... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിടില്ല നാം ....

ഭയന്നിടില്ല നാം.....
ചെറുത്തു നിന്നിടാം.....
കൊറോണ എന്ന ഭീകരൻ-
കഥ കഴിച്ചിടാം.
തകർന്നിടില്ല നാം....
ചെറുത്തു നിന്നിടാം....
കൈകൾ നാം ഇടയ്ക്കിടെ -
സോപ്പു കൊണ്ട് കഴുകണം.
തുമ്മുമ്പോഴും ചുമക്കുമ്പോഴും-
കൈകളാലോ തുണികളാലോ-
മുഖം നാം മറക്കണം.
ഭയന്നിടില്ല നാം.....
ചെറുത്തു നിന്നിടാം.....
കൊറോണ എന്ന ഭീകരൻ-
കഥ കഴിച്ചിടാം.
ഓഖിയും, സുനാമിയും,
പ്രളയവും കടന്നുപോയി.
ധീരരായി കരുത്തരായി
നാം ചെറുത്തതോർക്കുക.
ഭയന്നിടില്ല നാം.....
ചെറുത്തു നിന്നിടാം.....
കൊറോണ എന്ന ഭീകരൻ-
കഥ കഴിച്ചിടാം.

ഭാഗ്യലക്ഷ്മി
4B ജി എൽ പി എസ് പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത