ഭയന്നിടില്ല നാം.....
ചെറുത്തു നിന്നിടാം.....
കൊറോണ എന്ന ഭീകരൻ-
കഥ കഴിച്ചിടാം.
തകർന്നിടില്ല നാം....
ചെറുത്തു നിന്നിടാം....
കൈകൾ നാം ഇടയ്ക്കിടെ -
സോപ്പു കൊണ്ട് കഴുകണം.
തുമ്മുമ്പോഴും ചുമക്കുമ്പോഴും-
കൈകളാലോ തുണികളാലോ-
മുഖം നാം മറക്കണം.
ഭയന്നിടില്ല നാം.....
ചെറുത്തു നിന്നിടാം.....
കൊറോണ എന്ന ഭീകരൻ-
കഥ കഴിച്ചിടാം.
ഓഖിയും, സുനാമിയും,
പ്രളയവും കടന്നുപോയി.
ധീരരായി കരുത്തരായി
നാം ചെറുത്തതോർക്കുക.
ഭയന്നിടില്ല നാം.....
ചെറുത്തു നിന്നിടാം.....
കൊറോണ എന്ന ഭീകരൻ-
കഥ കഴിച്ചിടാം.