ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/Covid 19-അതിജീവിക്കാം നമുക്ക് ഈ വിപത്തിനെ

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=Covid 19-അതിജീവിക്കാം നമുക്ക് ഈ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Covid 19-അതിജീവിക്കാം നമുക്ക് ഈ വിപത്തിനെ

നമ്മുടെ രാജ്യത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന സൂക്ഷ്മജീവിയാണ് കൊറോണ വൈറസ് . വലിയ വലിയ സമ്പന്ന രാജ്യങ്ങളെ ഒന്നാകെ വിഴുങ്ങാൻ ഇന്ന് ഈ സൂക്ഷ്മജീവിക്ക് കഴിഞ്ഞു. പുരോഗമനവും പണവും പ്രതാപവും കൊണ്ട് ഒരു മനുഷ്യന് എന്തും സാധ്യമാകുമെന്ന അഹംഭാവത്തെ ആണ് കൊറോണ എന്ന ഒരു വൈറസ് തകിടം മറിച്ചത്. 1918 ഒന്നാം ലോക മഹാ യുദ്ധത്തിന്റെ അവസാനത്തിൽ ലോകമൊട്ടാകെ പടർന്നു പിടിച്ച സ്പാനിഷ് ഫ്ലൂ എന്ന ഭീകര മഹാമാരി ക്ക് ശേഷം ആദ്യമായാണ് ലോകമാകെ ഭയന്നുവിറച്ച് അവനവനിലേക്ക് ചുരുങ്ങുന്നത്. ഏഷ്യയിലെ ഒരു നഗരത്തിൽ തുടങ്ങിയ മഹാമാരി ലോകമൊട്ടാകെ ഇന്ന് വ്യാപിച്ചിരിക്കുകയാണ്. 2019ഡിസംബർ 1ന്, ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.പനിയും ചുമയും ശ്വാസം മുട്ടലും ആയി ഇത് പടരാൻ തുടങ്ങി .ഡിസംബർ 31 ന് വുഹാനിൽ ഇത് പടർന്നു പിടിച്ചു. 2020ജനുവരി 11ന് ആദ്യമരണം വുഹാനിൽ സംഭവിച്ചു.തുടർന്ന് ജനുവരി 13 തായ്‌ലൻഡിൽ ഈ രോഗം സ്ഥിരീകരിച്ചു. പിന്നീട് ദക്ഷിണകൊറിയയിലും. തുടർന്ന് ലോകമൊട്ടാകെ വ്യാപിച്ച ഈ വൈറസ് ഇന്ന് നമ്മുടെ കേരളത്തെയും കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. കായികലോകത്തെ പോലും ഈ വൈറസ് പിടിച്ചുകുലുക്കി. ഭൂഖണ്ഡങ്ങളെ വിറപ്പിക്കുന്ന വൈറസിന് സംഘടന പുതിയ പേരിട്ടു covid 19. മനുഷ്യന്റെ ദുരാഗ്രഹത്തെയും അഹന്തയും നേരിടാൻ ഇനിയും ആയുധം കയ്യിൽ ഉണ്ടെന്ന് മുന്നറിയിപ്പാണ് covid 19. പ്രളയം, ഭൂകമ്പം, സുനാമി മുതലായ പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച് ഭരണകൂടം ഇതിനെ അതിജീവിക്കാൻ പരിശ്രമിക്കുകയാണ്. ലോകാരോഗ്യ സംഘടന ഈ വൈറസിനെ ഉന്മൂലനം ചെയ്യാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. നമുക്ക് അവരോടൊപ്പം അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാം, നമുക്ക് വേണ്ടി, നമ്മുടെ കുടുംബത്തിന് വേണ്ടി നമ്മുടെ നാടിനു വേണ്ടി നമുക്ക് അകന്നു നിൽക്കാം.ശരീരംകൊണ്ട് അടുത്തു നിൽക്കാം ,മനസ്സുകൊണ്ട് അതിജീവിക്കാം.

അലന്റീന
9A ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം